കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » തിരക്കഥയില്‍ ഇല്ലാത്ത മരണം (A death out of screen play)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRD
ഇന്ന്, തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴേ മനസ്സില്‍ നിന്ന് മായുന്ന കഥാപാത്രങ്ങളുടെ സിനിമാകാലത്ത് ബാലന്‍ മാഷേയും സേതു മാധവനേയും പോലെ ലോഹിയൊരുക്കിയ ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മനസ്സില്‍ ക്ലാവു പിടിക്കാതെ നില്‍ക്കുന്നുവെന്നത് തന്നെയാണ് ലോഹിയെന്ന തിരക്കഥാകാരന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന.

ലോഹിതദാസ് എന്ന തിരക്കഥാകാരന്‍ സംവിധായകനായപ്പോള്‍ നഷ്ടമുണ്ടായത് മലയാള സിനിമയ്ക്കായിരുന്നു. എങ്കിലും അദ്ദേഹം ഒരുക്കിയ ഭൂതക്കണ്ണാടിയും കാരുണ്യവും കസ്തൂരിമാനുമെല്ലാം വ്യക്തിത്വമുള്ള കാഥാപാത്രങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. മഞ്ജു വാര്യരെയും മീരാ ജാസ്മിനെയും ഭാമയെയും പോലുള്ള പ്രതിഭകളെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് പ്രതിഭാസ്പര്‍ശം തൊട്ടറിയാനുള്ള ലോഹിയുടെ അസാമാന്യ കഴിവ് കൊണ്ടു തന്നെയായിരുന്നു.

ഒടുവില്‍ തിരക്കഥയില്‍ എഴുതി ചേര്‍ക്കാത്ത ഒരു രംഗം പോലെ മരണം മലയാളിയുടെ പ്രിയ തിരക്കഥാകാരനെ തട്ടിയെടുത്തപ്പോള്‍ മലയാ‍ള സിനിമയ്ക്ക് നഷ്ടമാവുന്നത് മനുഷ്യപ്പറ്റുള്ള ഒരുപിടി കഥാപാത്രങ്ങളെ കൂടി ആണ്.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലോഹിതദാസ്, സംവിധായകന്, മരണം, തിരക്കഥാകൃത്ത്