കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » തിരക്കഥയില്‍ ഇല്ലാത്ത മരണം (A death out of screen play)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
മലയാള സിനിമയില്‍ ലോഹിതദാസ് എന്ന പേര് അടയാളപ്പെടുത്തുന്നത് ജീവിതത്തെ അതുപോലെ സിനിമയിലേക്കു വിവര്‍ത്തനം ചെയ്ത തിരക്കഥാകാരന്‍ എന്ന നിലയിലായിരിക്കും. മലയാളി മനസ്സിന് ഒരിക്കലും മുക്തിയില്ലാത്ത അസ്വസ്ഥത സമ്മാനിച്ച 'തനിയാവര്‍ത്തനം' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ലോഹി മലയാള സിനിമയുടെ കിരീടവും ചെങ്കോലും കൈയ്യിലേന്തിയ തിരക്കഥാകാരനായത് കഥാപാത്രങ്ങളുടെ പച്ചയായ അവതരണത്തിലൂടെയായിരുന്നു.

വീടും നാടും ജോലിസ്ഥലവും ഭ്രാന്തനെന്ന് മുദ്രകുത്തിയ 'ബാലന്‍മാഷെ'യും ആത്മസംഘര്‍ഷങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകുന്ന കിരീടത്തിലെ സേതുമാധവനെയും ജീവിതത്തില്‍ നമ്മള്‍ എവിടെയൊക്കെയോ കണ്ട് മറന്നിട്ടുണ്ട്. അമരത്തിലെ അച്ചൂട്ടിയുടെയും ഭരതത്തിലെ ഗോപിനാഥന്‍റെയും സങ്കടങ്ങള്‍ നമ്മുടേത് കൂടിയായിരുന്നു. കണ്ഠത്തില്‍ ഒരു ഗദ്ഗദമവശേഷിപ്പിക്കാതെ കടന്നുപോയ ലോഹി നായകരും വിരളം.

ആരവങ്ങളില്‍ നിന്നും ആര്‍പ്പു വിളികളില്‍ നിന്നും ഒഴിഞ്ഞുമാറി സൌമ്യമായി മാത്രം ലോകത്തോട് സംവദിച്ച ലോഹിയെന്ന കഥാകാരനില്‍ നിന്നാണോ ഇത്രയും തീഷ്ണമായ കഥാപാത്രങ്ങള്‍ ഉണ്ടാവുന്നതെന്ന് നമ്മെയൊക്കെ അത്ഭുതപ്പെടുത്തിയിരുന്നു.

മലയാള സിനിമയുടെ സുവര്‍ണകാലത്താണ് ലോഹി സിനിമയിലേക്ക് കടന്നുവന്നത്. എങ്കിലും ലോഹിയുടെ തൂലികയില്‍ പിറന്ന തിരക്കഥകള്‍ ഇല്ലായിരുന്നെങ്കില്‍ മലയാളിക്ക് ഇന്ന് സ്വകാര്യമായി അഹങ്കരിക്കാന്‍ ആ സുവര്‍ണകാലം ഉണ്ടാവില്ലായിരുന്നു. സവിധായകന്‍റെ പേര് നോക്കാതെ തിരക്കഥാകാരന്‍റെ പേര് നോക്കി മലയാളി സിനിമ കാണാന്‍ പഠിച്ചത് ലോഹിയുടെ കഥയുടെ കരുത്തുകൊണ്ട് മാത്രമായിരുന്നു. സംവിധായകന്‍റെ റോളില്‍ സിബിമലയിലോ സത്യന്‍ അന്തിക്കാടോ ആരുമായിക്കൊള്ളട്ടെ തിരക്കഥയൊരുക്കുന്നത് ലോഹിയാണെങ്കില്‍ ആ സിനിമ ലോഹിയുടേത് മാത്രമായിരുന്നു.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലോഹിതദാസ്, സംവിധായകന്, മരണം, തിരക്കഥാകൃത്ത്