കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » കളരി പരിശീലനം: അസിന് പരുക്ക് (Asin injured)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
അസിന്‍ കടുത്ത കളരി പരിശീലനത്തിലാണ്. ഭരത് ബാല സംവിധാനം ചെയ്യുന്ന ‘നയന്‍റീന്‍‌ത് സ്റ്റെപ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് അസിന്‍ കളരി പരിശീലിക്കുന്നത്. കളരിപ്പയറ്റ് പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം അസിന് പരുക്കേറ്റു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ പരിശീലനം തുടരുകയാണ് അസിന്‍.

കഴിഞ്ഞ ദിവസം ഒരു സിനിമാ അവാര്‍ഡു ദാന ചടങ്ങില്‍ അസിന്‍ മുടന്തിയാണ് എത്തിയത്. കാലില്‍ നീരുവന്ന് വീര്‍ത്തിരുന്നു. എന്നാല്‍ ഈ വേദനയെയെല്ലാം ഒരു പുഞ്ചിരികൊണ്ട് മറച്ച് ചടങ്ങിലുടനീളം അസിന്‍ പങ്കെടുത്തു. എത്രവലിയ പരിക്കാണെങ്കിലും അലോപ്പതി ചികിത്സ നടത്തില്ലെന്ന തീരുമാനവും അസിന്‍ കൈക്കൊണ്ടിട്ടുണ്ട്.

"കളരി പരിശീലനം ഉള്ളതുകൊണ്ടു മാത്രമല്ല ഈ തീരുമാനം. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. കൃത്രിമ ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, എരിവ് ഒന്നും ഞങ്ങള്‍ ഉപയോഗിക്കാറില്ല. ‘വെളുത്ത വിഷം’ എന്നാണ് എന്‍റെ വീട്ടില്‍ പഞ്ചസാരയെ വിശേഷിപ്പിക്കുന്നത്. ജങ്ക് ഭക്ഷണമോ ശീതള പാനീയങ്ങളോ ചോക്ലേറ്റോ ഞാന്‍ കഴിക്കാറില്ല. അലോപ്പതി മരുന്നുകളും ഉപയോഗിക്കില്ല. ആയുര്‍വേദം മാത്രം” - അസിന്‍ പറയുന്നു.

ഒരു ‘അച്ഛന്‍‌കുട്ടി’യായാണ് അസിന്‍ അറിയപ്പെടുന്നത്. എല്ലാ തീരുമാനങ്ങളും അച്ഛന്‍റെ വകയാണ്. എന്നാല്‍ അങ്ങനെയുള്ള അസിന്‍ മുംബൈയില്‍ ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസിക്കുന്നത്. അസിന്‍റെ സ്വതന്ത്ര ചിന്താഗതിയുടെ ഭാഗമാണിത്. മാതാപിതാക്കള്‍ താമസിക്കുന്ന വീടിന് അടുത്തുതന്നെയാണ് അസിനും വീടു വാങ്ങിയിരിക്കുന്നത്.

നയന്‍റീന്‍‌ത് സ്റ്റെപ് തന്‍റെ കരിയറിലെ ഒരു വഴിത്തിരിവാകുമെന്ന് അസിന്‍ വിശ്വസിക്കുന്നു. എം ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ കമലഹാസനും അഭിനയിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദശാവതാരം, അസിന്, എം ടി, രവിശങ്കരന്, കമലഹാസന്