കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ത്രിഷ ബോളിവുഡിലേക്ക് (Trisha goes to Bollywood)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
തമിഴകത്തിന്‍റെ താരറാണി ത്രിഷയുടെ സ്വപ്നം സഫലമാകുന്നു. ത്രിഷ ബോളിവുഡിലേക്ക് ചേക്കേറുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഖാട്ടാ മീഠാ’ എന്ന ചിത്രത്തിലാണ് ത്രിഷ നായികയാകുന്നത്. സാക്ഷാല്‍ അക്ഷയ് കുമാറാണ് ത്രിഷയുടെ നായകന്‍. ബോളിവുഡില്‍ ഒരു വമ്പന്‍ സിനിമയിലൂടെ അരങ്ങേറാനായതിന്‍റെ ആവേശത്തിലാണ് ത്രിഷ.

“ഒരു മികച്ച സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പ്രിയദര്‍ശന്‍ എനിക്ക് ഗുരുതുല്യനാണ്. പ്രിയന്‍റെ ലേസ ലേസാ എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനയത്തെ ഞാന്‍ ഗൌരവമായി കണ്ടുതുടങ്ങിയത്. പ്രിയന്‍ തന്ന ഈ അവസരം എന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് നന്നാക്കാന്‍ ശ്രമിക്കും” - ത്രിഷ ഉറപ്പു തരുന്നു.

ഈ സിനിമയിലേക്ക് ത്രിഷയെ തെരഞ്ഞെടുത്തത് അക്ഷയ് കുമാറാണ്. അഭിയും നാനും എന്ന തമിഴ് ചിത്രത്തിലെ ത്രിഷയുടെ പ്രകടനം ഇഷ്ടപ്പെട്ടാണ് അക്ഷയ് തന്‍റെ നായികയായി ത്രിഷയെ തെരഞ്ഞെടുത്തത്. “അതെ, ഒരു പുതിയ നായികയെ അവതരിപ്പിക്കണമെന്നായിരുന്നു അക്ഷയിന്‍റെ ആഗ്രഹം. ത്രിഷയുടെ കുറച്ചു സിനിമകള്‍ കണ്ടപ്പോള്‍ അദ്ദേഹം അവരെ ഈ സിനിമയിലേക്ക് നിശ്ചയിക്കുകയായിരുന്നു” - പ്രിയദര്‍ശന്‍ പറയുന്നു.

ഒരു അക്ഷയ് കുമാര്‍ ചിത്രത്തിനുണ്ടായിരിക്കേണ്ട എല്ലാ ചേരുവകളുമുള്ള ഒരു റൊമാന്‍റിക് കോമഡി ചിത്രമായിരിക്കും ഖാട്ടാ മീഠാ. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഞ്ച്ഗനിയാണ്. ഒരു ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാകും. പ്രീതം ഈണം നല്‍കുന്ന ആറു ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.

1999ല്‍ ജോഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ത്രിഷ ലേസ ലേസയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മൌനം പേശിയതേ, സാ‍മി, എനക്കു 20 ഉനക്കു 18, ഗില്ലി, ആയുധ എഴുത്ത്, തിരുപ്പാച്ചി, ആറ്‌, സംതിംഗ് സംതിംഗ് ഉനക്കും എനക്കും, കിരീടം, ഭീമ, അഭിയും നാനും, കുരുവി, സര്‍വം തുടങ്ങിയവയാണ് ത്രിഷയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍.

വര്‍ഷം, നുവ്വോസ്തനന്തെ നെനോദ്ദന്തനാ എന്നീ തെലുങ്ക് ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ ലഭിച്ചു. അതഡു, പൌര്‍ണമി, സ്റ്റാലിന്‍, സൈനിക്കുഡു, ആഡവാരി മാടലുക്കു അര്‍ദലു വേറുലെ, കൃഷ്ണ, ബുജ്ജിഗഡു, കിംഗ് എന്നിവയാണ് ത്രിഷയുടെ പ്രധാന തെലുങ്ക് ചിത്രങ്ങള്‍. ഗൌതം വസുദേവ് മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ, ചെന്നൈയില്‍ ഒരു മഴക്കാലം, വെട്രിമാരന്‍റെ ആടുകളം എന്നിവയാണ് ത്രിഷയുടെ പുതിയ തമിഴ് സിനിമകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ത്രിഷാ ക്രിഷ്ണന്, രവിശങ്കരന്, രാമന് അധികാരി, റിഷി ഡോണ് സര്ക്കാര്, പ്രിയദര്ശന്, അക്ഷയ്കുമാര്