കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » സൂര്യ ബോളിവുഡിലേക്ക് (surya, B'wood bound!)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
തമിഴ് സൂപ്പര്‍താരം സൂര്യ ബോളിവുഡില്‍ അരങ്ങേറുന്നു. സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയുടെ സിനിമയിലൂടെയാണ് സൂര്യയുടെ ഹിന്ദിപ്രവേശം. രാമു സംവിധാനം ചെയ്യുന്ന ‘രക്തചരിത്ര’യില്‍ ഒരു സുപ്രധാന വേഷത്തിലാണ് സൂര്യ എത്തുന്നത്.

ഗജിനിയില്‍ അഭിനയിക്കുമ്പോള്‍ തന്നെ സൂര്യയ്ക്ക് ഹിന്ദി ഓഫറുകളുണ്ടായിരുന്നു. ഉറച്ച ശരീരവും ഹിന്ദി സിനിമയ്ക്ക് ചേര്‍ന്ന മുഖസൌന്ദര്യവും സൂര്യയ്ക്ക് ബോളിവുഡില്‍ ഒരു കസേര നേടിക്കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്‍റെ ആവേശത്തിലാണ് സൂര്യ. “രക്തചരിത്ര എന്ന ഈ സിനിമ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്തിന്‍റെ ക്ലൈമാക്സിലാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. ഗജിനി കഴിഞ്ഞപ്പോള്‍ തന്നെ ഈ പ്രൊജക്ടിനെക്കുറിച്ച് ഞാനും രാമുവും ചര്‍ച്ച ചെയ്തിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇത്രയും വൈകി എന്നേയുള്ളൂ” - സൂര്യ വ്യക്തമാക്കുന്നു.

വിവേക് ഒബ്‌റോയിയാണ് രക്തചരിത്രയിലെ നായകന്‍. ആന്ധ്രയിലെ പരിതല രവി എന്ന രാഷ്ട്രീയ നേതാവിന്‍റെ ജീവിതകഥയാണ് രക്തചരിത്ര. അഞ്ച് മണിക്കൂറില്‍ കുറഞ്ഞ സമയത്തില്‍ പരിതല രവിയെക്കുറിച്ച് ഒരു സിനിമ അസാധ്യമാണത്രേ. അതുകൊണ്ടാണ് രണ്ടു ഭാഗങ്ങളായി സിനിമ എടുക്കുന്നത്. ആദ്യഭാഗം അടുത്തവര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. രണ്ടാം ഭാഗം 2011ലാണ് തിയേറ്ററുകളിലെത്തുന്നത്.

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ സൂര്യ ത്രില്ലിലായി. “കഥ കേട്ട ഉടന്‍ തന്നെ ഞാന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. എന്‍റെ കണ്ണുകളും ശരീരഭാഷയുമാണ് ഈ കഥാപാത്രമായി എന്നെ തെരഞ്ഞെടുത്തതിന് കാരണമെന്നാണ് രാമു എന്നോടു പറഞ്ഞത്. ഒരു പുതിയ സൂര്യയെ രക്തചരിത്രയിലൂടെ ലോകം കാണുമെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്” - സൂര്യ പറയുന്നു.

സൂരി എന്നാണ് രക്തചരിത്രയില്‍ സൂര്യ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇപ്പോള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ആദവന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി കൊല്‍ക്കത്തയിലാണ് സൂര്യ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: തമിഴ് സൂര്യ രാം ഗോപാല് വര്മ രക്തചരിത്ര