കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഉലകനായകന്‍ കമലിന് 54
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
കമല്‍ ഹാസനെ മാറ്റി നിര്‍ത്തി നോക്കു, ഇന്ത്യന്‍ സിനിമ എത്ര ശുഷ്‌കമായിരിക്കും. ജീവിതം നൂറ്‌ ശതമാനം സിനിമക്ക്‌ വേണ്ടി മാത്രം മാറ്റിവച്ച കമല്‍ 'കളത്തൂര്‍ കണ്ണമ്മ'യിലൂടെ തുടങ്ങിയ യാത്ര നൂതന പരീക്ഷണങ്ങളിലൂടെ മുന്നേറുകയാണ്‌.

നവംബര്‍ ഏഴിന്‌ താരത്തിന്‍റെ അമ്പത്തിനാലാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുന്ന ആരാധകര്‍ക്ക്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‌കി കഴിഞ്ഞു. ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങളുടെ മുന്നില്‍ തനിക്ക്‌ പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ്‌ താരം ആരാധകരോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.

സിനിമകളിലൂടെ മാത്രമല്ല, ശക്തമായ ജീവിത നിരീക്ഷണങ്ങളിലൂടെയും കമല്‍ പ്രേക്ഷകരെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. 1954 നവംബര്‍ ഏഴിന്‌ തമിഴ്‌നാട്ടിലെ പരമകുടിയില്‍ ജനിച്ച കമല്‍ ഹാസന്‍ ആറാംവയസിലാണ്‌ സിനിമയിലെത്തുന്നത്‌. 1960ല്‍ പുറത്തിറങ്ങിയ ‘കളത്തൂര്‍ കണ്ണമ്മ’യിലെ അരങ്ങേറ്റത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം കരസ്‌തമാക്കി.
KBJKBJ
തൊട്റ്ററ്റുത്തവര്‍ഷം കെ എസ് ശെതുമാധവന്‍റെ ‘കണ്‍നും ക്രളും എന്ന സിനിമയില്‍ അഭിനയിച്ചു സത്യന്‍, അംബിക ബേബി വിനോദിനി എന്നിവരായിരുന്നു കൂടെ അഭിനയിച്ചത്.


ഔപചാരിക വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച്‌ നടനവും സിനിമയുമായി നടന്ന കമല്‍ ചെറുപ്പകാലത്തും ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചു 1974ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘കന്യാകുമാരി’യിലൂടെയാണ്‌ കമല്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്‌.

കെ ബാലചന്ദറിന്‍റെ ‘അപൂര്‍വ്വരാഗങ്ങള്‍’ മറ്റൊരു വഴിത്തിരുവായിരുന്നു. ഈ ചിത്രത്തിലൂടെയാണ്‌ രജനീകാന്തും സിനിമയില്‍ അവതരിക്കുന്നത്‌.എഴുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള തമിഴ്‌ സിനിമാചരിത്രത്തില്‍ കമല്‍ ജനപ്രിയനായകനായി വളരുകയായിരുന്നു. ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും കമല്‍ വിജയ സാന്നിധ്യമായി.

കമലിന് പ്രതിഷേധത്തിന്‍റെ ജന്മദിനം
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമല് കലത്തൂര് കണ്ണമ്മയിലൂടെ കന്യാകുമാരി