നരേന്ദ്രപ്രസാദ്‌ ഇവിടെ ഉണ്ടായിരുന്നു

Widgets Magazine

PROPRO
നരേന്ദ്രപ്രസാദ്‌ മലയാളിക്ക്‌ ആരായിരുന്നു. നാടകകൃത്ത്‌‌, നടന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, സാമൂഹ്യവിമര്‍ശകന്‍ എന്നിങ്ങനെ നരേന്ദ്രപ്രസാദ്‌ കൈവച്ച്‌ വിസ്‌മയം ഉണര്‍ത്തിയ മേഖലകള്‍ നീണ്ടു പോകുന്നു.

പ്രതിഭാധനനായ ആ കലാപകാരിയുടെ ഓര്‍മ്മകള്‍ക്ക്‌ നവംബര്‍ മൂന്നിന്‌ അഞ്ചു വര്‍ഷം തികയുന്നു. കാര്യമായ അനുസ്‌മര പരിപാടികള്‍ ഒന്നുമില്ലാതെയാണ്‌ സാഹിത്യ ലോകത്തും സിനിമയിലും ജ്വലിച്ചു നിന്ന താരമായിരുന്ന നരേന്ദ്രപ്രസാദിന്‍റെ ഓര്‍മ്മദിനം കടന്നു പോകുന്നത്‌.

കരള്‍ രോഗത്തെ തുടര്‍ന്ന്‌ അമ്പത്തിയെട്ടാം വയസില്‍ 2003 നവംബര്‍ മൂന്നിനായിരുന്നു നരേന്ദ്രപ്രസാദ്‌ വിടപറഞ്ഞത്‌.

നാടകവേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്ദ്രപ്രസാദ്‌ ഏറെ ആദരിക്കപ്പെടുന്ന അധ്യാപകനായിരുന്നു. ബിഷ്‌പ്‌ മൂര്‍ കോളെജ്‌, പന്തളം എന്‍ എസ്‌ എസ്‌ കോളെജ്‌ എന്നിവടിങ്ങളിലെ അധ്യാപകനായിരുന്നു.

എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ സ്ഥാപിക്കുന്നതോടെ അവിടേക്ക്‌ മാറി. ലെറ്റേഴ്‌സിന്‍റെ രൂപീകരണത്തില്‍ നരേന്ദ്ര പ്രസാദിന്‌ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്രപ്രസാദ് നാടകകൃത്ത് നടന് അധ്യാപകന് സാഹിത്യ നിരൂപകന് നാട്യഗൃഹം പുസ്തകം

Widgets Magazine

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine