ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ സ്ത്രീയായിരുന്നു മര്‍ലിന്‍ മണ്‍റോ. ഹോളിവുഡിലെ ഗ്ലാമറും സൌന്ദര്യത്തിന്‍റെ തിളക്കവും വ്യക്തിപരമായ ഊര്‍ജ്ജവും മെര്‍ലിനെ മറ്റ് സ്ത്രീകളില്‍ നിന്ന് വിഭിന്നയാക്കി.
ഇന്ന് മെര്‍ലിന് പലര്‍ക്കും പ്രചോദനമാണ്. വ്യക്തിപരമായ തടസങ്ങളെ മറികടന്ന് എങ്ങനെ പ്രശസ്തിയും മഹത്വവും കൈവരിക്കാം എന്നതിന്‍റെ പ്രേരണയാണ്.
കാമമുണര്‍ത്തുന്ന ശരീര വടിവുകളും കമനീയമായ ആകാര സൌഷ്ടവവും കൊണ്ട് അന്നത്തെ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ ഉത്തുംഗതയിലെത്തിയ മെര്‍ലിന്‍ അമ്പത് കളിലെ കാമദേവത മാത്രമായിരുന്നില്ല. സഹജമായ നിഷ്കളങ്കതയും മോഹനീയതയും ലോകമനസാക്ഷിയില്‍ മെര്‍ലിന് ഒരു സ്ഥാനം നല്‍കി.
മെര്‍ലിന്‍ അപ്രതീക്ഷിതമായി മരണത്തെ പുല്‍കിയിട്ട് 2008 ഓഗസ്റ്റ് അഞ്ചിന് 46 വര്‍ഷമായി.
1926 ജൂണ്‍ ഒന്നിന് കാലിഫോര്‍ണിയയിലെ ലോസ് എഞ്ചലസില്‍ നോര്‍മാ ജീന്‍ മോട്ടന്‍സണ്‍ എന്ന പേരില്‍ ജനിച്ച മെര്‍ലിന് പിതൃത്വത്തെ കുറിച്ചുള്ള സംശയം കൊണ്ട് മാമോദീസ മുക്കുമ്പോള്‍ തന്നെ പേര് നോര്‍മാ ജീന്‍ ബേക്കര്‍ എന്നാക്കി മാറ്റേണ്ടിവന്നു.
മര്‍ലിന്‍ മണ്‍ട്രോയുടെ മണിയറക്കഥകള്‍
|