ചിരിയുടെ ബഹദൂര്‍ സ്പര്‍ശം

bahadoor
WDWD
അന്നത്തെ ഡെപ്യൂട്ടികളക്ടറായിരുന്ന ഓമനക്കുഞ്ഞമ്മയുടെ സഹോദരനായിരുന്നു പ്രശസ്ത നടനായിരുന്ന തിക്കുറുശ്ശി സുകുമാരന്‍ നായര്‍. അങ്ങനെ ഓമനക്കുഞ്ഞമ്മ കുഞ്ഞാലുവിനെ തിക്കുറുശ്ശിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും തിക്കുറുശ്ശി കുഞ്ഞാലുവിനെ ബഹദൂറാക്കി മാറ്റി സിനിമയിലേക്ക് കൊണ്ടുവരികയും

ചെയ്തു. 1954 ല്‍ "അവകാശി' എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ബഹദൂര്‍ ആദ്യം അഭിനയിച്ചത്. ഇക്കാലത്ത് ആകാശവാണിയിലും അമച്വര്‍ - പ്രെഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് അദ്ദേഹം പേരെടുത്തു കഴിഞ്ഞിരുന്നു. നീലാപ്രൊഡക്ഷന്‍സിന്‍റെ ചിത്രങ്ങളില്‍ സ്ഥിരം പ്രതൃക്ഷപ്പെട്ട ബഹദൂറിനെ ഏറെ പ്രശസ്തനാക്കിയത് "പാടാത്ത പൈങ്കിളി' എന്ന ചിത്രത്തിലെ "ചക്കരവക്കല്‍' എന്ന കഥാപാത്രത്തിലൂടെയാണ്.

ഈ ചിത്രത്തിന്‍റെ വന്‍വിജയത്തോടെ ബഹദൂര്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിത്തീരുകയായിരുന്നു. ഉദയായുടെ "നീലിസാലി'യില്‍ നായകനുമായി. "മുച്ചീട്ടുകളിക്കാരന്‍റെ മകള്‍' എന്ന ചിത്രത്തിലും പിന്നീട് അദ്ദേഹം നായകനായി. അടൂര്‍ഭാസി-ബഹദൂര്‍ ടീം ലോറല്‍ ആന്‍ഡ് ഹര്‍ഡി പോലെ മലയാള സിനിമയില്‍ പൊട്ടിച്ചിരിയുടെ യുഗം തന്നെ സൃഷ്ടിച്ചു.

സ്വഭാവനടനായും ബഹദൂര്‍ സ്വന്തം പ്രതിഭ തെളിയിച്ചു. മഞ്ഞിലാസിന്‍റെ "കടല്‍പ്പാലം', "വാഴ്വേമായം', "യക്ഷി', "അനുഭവങ്ങള്‍ പാളിച്ചകള്‍' എന്നീ സിനിമകളില്‍ അദ്ദേഹം ഉജ്ജ്വലമായ ഭാവാഭിനയമാണ് കാഴ്ചവച്ചത്.

1970, 72 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് 1973 ലും 76 ലും മികച്ച സഹനടനുള്ള സംസ്ഥാന ഗവര്‍മെന്‍റിന്‍റെ പുരസ്കാരം 1976 ല്‍ "മാധവിക്കുട്ടി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ഗവര്‍മെന്‍റിന്‍റെ പുരസ്കാരം എന്നിവ അദ്ദേഹം നേടി.

നാടകങ്ങളിലും അദ്ദേഹം സ്വന്തം കഴിവ് തെളിയിച്ചിട്ടുണ്ട്. ബഹദൂറിന്‍റെ പങ്കാളിത്തത്തോടെയുള്ള നാടകക്കമ്പിനിയുടെ "മാണിക്യക്കൊട്ടാരം', "ബല്ലാത്ത പഹയന്‍' എന്നീ നാടകങ്ങള്‍ കേരളത്തിലുടനീളം അരങ്ങേറി പ്രസിദ്ധി നേടി. നാടകത്തിന്‍റെ കീര്‍ത്തി പിന്നീട് ഇതിനെ സിനിമയാക്കുവാനും ബഹദൂറിനെ പ്രേരിപ്പിച്ചു.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :