പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതുമയുടെ വിനയന്‍ സ്പര്‍ശം  Search similar articles
Vinayan director
WD
മലയാള സിനിമയില്‍ പുതമയുള്ള കഥകള്‍ പറഞ്ഞ് മെഗാഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ് വിനയന്‍. സാങ്കേതികയുടെ അമിതമായ വിരട്ടലുകളോ, തന്ത്രങ്ങളോ ഇല്ലാതെ നേരെ കഥ പറയുന്ന സിനിമകളായിരുന്നു വിനയന്‍റേതായി പുറത്തു വന്നത്.

കുട്ടനാട്ടിലെ പുതുക്കരിയില്‍ ഗോവിന്ദക്കുറുപ്പിന്‍റെയും ഭാരതിയമ്മയുടെയ മകനായി 1957 മെയ് 16-ാം തീയതി പൂയം നക്ഷത്രത്തില്‍ വിനയന്‍ ജനിച്ചു. കുട്ടനാട്ടിലെ കേണ്‍വെന്‍റ് സ്കൂളിലും ആലപ്പുഴ എസ്.ഡി. കോളജിലും കാര്‍മ്മല്‍ പോളിടെᅯിക്കിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയറായി.

ജോലിയിലിരിക്കെതന്നെ കവിതകളെഴുതുമായിരുന്നു. അന്ന് അമ്പലപ്പുഴ വിനയന്‍ എന്നാണ് പേര് വച്ചിരുന്നത്. നാടക പ്രവര്‍ത്തനങ്ങളിലൂടെയാണ് വിനയന്‍ സിനിമയുമായി ബന്ധപ്പെടുന്നത്. ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെ ഐ.വി. ശശിയുടെ സംവിധാന സാഹായിയായി.

ആലിലക്കുരുവിയെന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് വിനയന്‍ സിനിമയുടെ മുഖ്യധാരയിലെത്തി. പക്ഷേ, ചിത്രം പൂര്‍ണ്ണ പരാജയമായിരുന്നു. തുടര്‍ന്ന് ആയിരം ചിറകുള്ള മോഹം എന്ന സിനിമ നിര്‍മ്മിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

മോഹന്‍ലാലിന്‍റെ രൂപ സാദൃശ്യമുളള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയെടുത്താണ് വിനയന്‍ സംവിധാന രംഗത്തെത്തുന്നത്. ചിത്രം വിജയമായെങ്കിലും മോഹന്‍ലാലിനെതിരായ സിനിമ എന്ന പ്രചരണം ദോഷം ചെയ്തു. തുടര്‍ന്ന് കന്യാകുമാരിയില്‍ ഒരു കവിത, ശിപായി ലഹള, മിസ്റ്റര്‍ ക്ളീന്‍ തുടങ്ങിയവ സംവിധാനം ചെയ്തു.

വാസന്തിയും ലക്സ്മിയും പിന്നെ ഞാനും എന്ന ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മെഗാഹിറ്റായ ആ ചിത്രത്തിലെ അന്ധനെ അവതരിപ്പിച്ചതിന് കലാഭവന്‍ മണിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ആകാശ ഗംഗ എന്ന സിനിമയിലൂടെ മലയാളത്തില്‍ വീണ്ടും ഒരു ഹൊറര്‍ തരംഗം സൃഷ്ടിച്ചു.

1 | 2  >>  
കൂടുതല്‍
വിനയന് പിറന്നാള്‍
യൂസഫലി കേച്ചേരിക്ക് 74
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ
ശോഭ: പ്രകാശം പരത്തിയ പ്രസാദശലഭം