1957 മേയ് 16. പൂയ്യം നക്ഷത്രം.കുട്ടനാട്ടിലെ പുതുക്കരിയില്‍ പാടത്തിന്‍ വക്കത്തെ മാളിക വീട്ടില്‍ അന്നൊരു ഉണ്ണി പിറന്നു. ആ കുട്ടി വളര്‍ന്നു കോണ്‍വന്‍റ് സ്കൂളിലും ആലപ്പുഴ എസ് .ഡി കോളജിലും പഠിച്ചു. കാര്‍മല്‍ പോളിടെക്നിക്കില്‍ നിന്ന് ഡിപ്ളോമയെടുത്തു. വൈദ്യുതി ബോര്‍ഡില്‍ എഞ്ചീനീയറായി.
പക്ഷെ സിനിമയിലേത്തി പ്രശസ്തനാവാനായിരുന്നു ആ യുവാവിന്‍റെ നിയോഗം.സുപ്രസിദ്ധ ജനകീയ സംവിധായന്‍ വിനയനായിരുന്നു അന്നു പിറന്ന ഉണ്ണി. മെയ് 16 ന് വിനയന്‍റെ പിറന്നാളാണ്.
പുതുക്കരിയിലെ ഗോവിന്ദക്കുറുപ്പും ഭാരതിയമ്മയുമാണ് മാതാപിതാക്കള്‍ നീന ഭാര്യയും വിഷ്ണുവും നിഖിലയും മക്കളുമാണ്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം വന്‍ ഹിറ്റയതോടെയാണ് വിനയന്‍ എന്ന സംവിധായകന്‍ പ്രശസ്തനാകുന്നത്. ഇപ്പോല്‍ അത്ഭുതദ്വീപ് എന്ന കുറിയ മനുഷ്യരുടെ സിനിമയിലൂടെ അദ്ദേഹം പുതിയൊരു ചരിത്രം തീര്‍ത്തിരിക്കുകയാണ്.നല്ലൊരു കഥാകൃത്തും, കവിയും പാട്ടെഴുത്തുകാരനും കൂടിയാണ് വിനയന്‍.
ഐ വി ശശിയുടെ കൂടെയായിരുന്നു വിനയന്‍റെ തുടക്കം. അതിനു മുന്‍പ് നാടകട്രൂപ് ഉടമയായും നടനായും സംവിധയകനുമൊക്കെയായി പ്രവര്‍ത്തിച്ചു. വൈദ്യുതി ബോര്‍ഡിലെ ജോലി തുടരുകയും ചെയ്തു.
|