പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യൂസഫലി കേച്ചേരിക്ക് 74  Search similar articles
yusafali kecheri
WDWD
മലയള കവിതാ വാടികയുടെ ഹൃദ്യസൗരഭങ്ങളിലൊന്നാണ് യൂസഫലി കേച്ചേരി. കവിയും ഗാനരചയിതാവും സമന്വയിച്ച വ്യക്തിത്വമാണ് കേച്ചേരിയുടേത്. ഭാവാര്‍ത്ഥപൂര്‍ണ്ണിമയും ലളിത പദ ലാളനയും നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ കവിതകള്‍. പേരില്‍ മാത്രമല്ല കവിതയിലും യുവത്വം സൂക്ഷിക്കുന്ന ഈ അനുഗ്രഹീത കലാകാരന് എഴുപത് തികയുകയാണ് - മെയ് 16ന്.

തൃശൂര്‍ ജ-ില്ലയില്‍ കുന്നംകുളത്തിനടുത്തുള്ള കേച്ചേരിയില്‍ 1934 മെയ് 16 നാണ് ചീമ്പയില്‍ അഹമ്മദിന്‍റെയും നജ-്മക്കുട്ടിയുടെയും മകനായി യൂസഫലി ജ-നിച്ചത്. അഭിഭാഷകനായിരുന്നു.

തൃശൂരില്‍, മുന്‍ അഡ്വക്കേറ്റ് ജ-നറല്‍ എം.ബി.കുറുപ്പിന്‍റെ ജ-ൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് മുഴുവന്‍ സമയവും സര്‍ഗസപര്യയില്‍ മുഴുകി. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച (ബാലപംക്തിയില്‍) കൃതാര്‍ത്ഥന്‍ ഞാന്‍ എന്ന കവിതയാണ് കേച്ചേരിയുടെ പ്രഥമസാഹിത്യരചന.

കേരള സംഗീത നാടക അക്കാദമിയിലും ആകാശവാണി കോഴിക്കോട്, തൃശൂര്‍ നിലയങ്ങളിലും അദ്ദേഹം സേവനമനുഷ് ഠിച്ചിട്ടുണ്ട് കേച്ചേരി മലയാളം, ഇംഗ്ളീഷ്, സംസ്കൃതം, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഭാര്യ ഖദീജ-. നാലു പെണ്‍കുട്ടികളും ഒരു മകനുമുണ്ട്.

ഭാരതീയ കാവ്യ ദര്‍ശനങ്ങളുടെ സത്ത് യൂസഫലിയുടെ കവിതകളില്‍ കാണാം. കാല്‍പനികതയും ഗൗരവവും സരസതയും അവയില്‍ ഒളിച്ചിരിക്കുന്നതുകാണാം. സംസ്കൃതവും ആത്മീയതയും ഒത്തുചേരുന്നതും കാണാം. മതാത്മകതയേക്കാള്‍ മതനിരപേക്ഷത കാണാം.

ദേശസംസ്കാരത്തിന്‍റെ ഓജ-സ്സ് യൂസഫലിയുടെ കവിതകളില്‍ വേരോടിയിരിക്കുന്നു. സാധാരണക്കാരന്‍റെ അനുഭൂതികളെ ഉന്മേഷവത്താക്കാന്‍ അവയ്ക്കു കഴിയുന്നു. തീവ്രമായ കൃഷ്ണഭക്തിയാണ് കേച്ചേരി കവിതകളുടെ ഒരു സവിശേഷത, അഹൈന്ദവം, ഓര്‍മ്മയ്ക്കു താലോലിക്കാന്‍ തുടങ്ങി ഒട്ടേറെ കവിതകല്‍ ഇതിനു ഉദാഹരണമായി പറയാം.

സുറുമയെഴുതിയ മിഴികളെ..പ്രണയ മധുര
തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളേ..

അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാകി.. പുഞ്ചിരി സായകമാക്കി

തുടങ്ങിയ എത്രയോ ചലച്ചിത്ര ഗാനങ്ങളില്‍ കവ്യാത്മകമായ പ്രണയ ചാരുത നിറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .അതേ ലാഘവത്തോടെ , എന്നാലിതിലേറെ ഭാവതീവ്രതയോടെ , കണ്ണിനു കണ്ണായ കണ്ണാ ... , കൃഷ്ണ കൃപാസാഗരം.. , ജ-ാനകീ ജ-ാനേ.. എന്നീ ഭക്തിരസപ്രധാനമായ ഗാനങ്ങളും രചിച്ചു .
1 | 2  >>  
കൂടുതല്‍
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ
ശോഭ: പ്രകാശം പരത്തിയ പ്രസാദശലഭം
ശോഭയുടെ മരണം - ഒരു ഫ്ളാഷ്ബാക്ക്
ഹിച്കോക്ക്-സസ്പെന്‍സ് ത്രില്ലറുകളുടെ രാജാവ്