ജല്‍ത്തേ ഹേ ജിസ് കേലിയേ എന്ന ഗാനമാണ് ഒരു പിന്നണി ഗായകനെന്ന നിലയില്‍ തലത് മെഹ്മൂദിനെ പ്രശസ്തനാക്കിയത്.ബോളിവുഡില്‍ ഈ ഗാനത്തോടെ മെഹ്മൂദ് ചുവടുറപ്പിക്കുകയായിരുന്നു.
അതിനുശേഷം നൗഷാദ്, ഗുലാം മൊഹമ്മദ്, ഖയ്യാം, ഒ.പി. നയ്യാര്‍, ശങ്കര്‍-ജയ്കിഷന്‍, എസ്.ഡി. ബര്‍മ്മന്‍, അനില്‍ ബിശ്വാസ് തുടങ്ങി അതുല്യരായ സംഗീതകാരന്മാരോടൊത്ത് തലത് മെഹ്മൂദ് സംഗീതത്തിന്‍റെ വസന്തം തന്നെ സൃഷ്ടിച്ചു.
സിനിമാ ഗസലുകള്‍ ആലപിക്കുന്നതില്‍ മെഹ്മൂദിന് സമാനതകളില്ലായിരുന്നു. മെഹ്ദി ഹസനും ഗുലാമും വന്നതിനു ശേഷമാണ് അദ്ദേഹത്തിന് പ്രതിയോഗികളെങ്കിലുമുണ്ടായത്. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന മെഹ്മൂദിന്‍റെ പ്രണയസംഗീതം ആസ്വാദകരെ സ്നേഹത്തിന്‍റെ സ്വപ്നലോകത്തെത്തിച്ചു.
എന്നാല്‍ മന്നാഡേയെപ്പോലെ, സിനിമയിലെ നായകന്മാര്‍ക്ക് അനുയോജ്യമായ സ്വരമായിരുന്നില്ല തലത് മെഹ്മൂദിന്‍റേത്. തീര്‍ത്തും ലോലമായ, പ്രണയം തുളുമ്പുന്ന ശബ്ദം വെള്ളിത്തിരയിലെ വീരനായകര്‍ക്ക് ചേര്‍ന്നില്ല. അക്കാര്യത്തില്‍ കിഷോര്‍കുമാറും, മുഹമ്മദ് റാഫിയും തലത് മെഹ്മൂദിന് മുന്നില്‍ നില്‍ക്കുന്നു.
പ്രണയത്തിന്‍റെ നിറവസന്തമായിരുന്ന ആ സ്വരം എഴുപതുകള്‍ക്കുശേഷം അധികം കേള്‍ക്കാന്‍ കഴിഞ്ഞില്ല. മെഹ്മൂദിന്‍റെ അവസാന നാളുകള്‍ ഒരു അജ്ഞാതവാസത്തെ ഓര്‍മ്മിപ്പിച്ചു.
|