പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
talath mehmood
WDWD
പ്രണയത്തിന്‍റെ മധുരം കിനിയുന്ന ശബ്ദവുമായി ഇന്ത്യന്‍ സംഗീത ലോകത്ത് നിറഞ്ഞു നിന്ന ഗായകനായിരുന്നു തലത് മെഹ്മൂദ്. 1940 നും 60 നും ഇടയിലുള്ള വര്‍ഷങ്ങള്‍ സംഗീതലോകം ശിരസു നമിച്ചത് ഈ പ്രതിഭയുടെ മാന്ത്രികസ്വരത്തിനു മുന്നിലായിരുന്നു.

ജല്‍ത്തേ ഹേ ജിസ കേലിയോ, ഫിര്‍വോം ശാം വോ ഗാം, ജായേ തോ ജായേ കഹാ, ഹം സേ ആയാ നഗയാ...തലത് മെഹ്മൂദിന്‍റെ ചുണ്ടില്‍ നിന്നും പുറത്തു വന്ന മറക്കാനാവാത്ത ഗാനങ്ങളുടെ പട്ടിക നീളുകയാണ്.1998 മെയ് 9ന് സംഗീതത്തിന്‍റെ ആ ദിവ്യ ജ്യോതിസ് അസ്തമിച്ചു.

മലയാളത്തില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തില്‍ കടലേ... നീലേക്കടലേ എന്ന ഗാനം മെഹ്മൂദ് പാടിയിട്ടുണ്ട്.

ലക്നൗവില്‍ 1924 ഫെബ്രുവരി 24നാണ് തലത് മെഹ്മൂദ് ജനിച്ചത്. പതിനാറ് വയസുള്ളപ്പോള്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ഗാനങ്ങള്‍ പാടിത്തുടങ്ങിയ അദ്ദേഹത്തിന്‍റെ മധുരശബ്ദം അന്നേ ശ്രദ്ധിക്കപ്പെട്ടു.

ആദ്യകാല ഘട്ടങ്ങളില്‍ മെഹ്മൂദ് ഹിന്ദി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സോനേ കി ചിഡിയാ, മാലിക്, ഡാക് ബംഗലോ, റഫ്താര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ് മെഹ്മൂദ് കാഴ്ചവച്ചത്.

1 | 2  >>  
കൂടുതല്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ
ശോഭ: പ്രകാശം പരത്തിയ പ്രസാദശലഭം
ശോഭയുടെ മരണം - ഒരു ഫ്ളാഷ്ബാക്ക്
ഹിച്കോക്ക്-സസ്പെന്‍സ് ത്രില്ലറുകളുടെ രാജാവ്
രചനയുടെ ആചാര്യന്‍ എസ് എല്‍ പുരം