ഈയിടെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ അഹിന്ദുവായ മീര ദര്‍ശനം നടത്തിയതും കോലാഹലം ഉണ്ടാക്കിയിരുന്നു. ക്ഷേത്ര അധികൃതര്‍ക്ക് പതിനായിരം രൂപ പിഴയടച്ച് മീര തലയൂരുകയായിരുന്നു. ഈ പെണ്‍കുട്ടി എന്നും ഇങ്ങനെയായിരുന്നു. ചില ‘സസ്‌പെന്‍സുകള്‍‘ മലയാളത്തിനായി എന്നും മാറ്റി വച്ചു.
സൂത്രധാരനിലെ നിഷ്കളങ്കയായി മനം കവര്‍ന്ന മീര തന്നെയാണ് ഒരേ കടലില്‍ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനോട് പ്രണയം തോന്നുന്നവളായി അഭിനയിച്ചത്. ആ മീര തന്നെയാണ് ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലൂടെ ദേശീയ പുരസ്കാരം നേടി ഞെട്ടിച്ചത്. അവള്‍ തന്നെയാണ് അമ്മയുടെ സ്വന്തം അച്ചുവായി കുസൃതികള്‍ കാട്ടിയത്. പെരുമഴക്കാലത്തെ കണ്ണീര്‍ പുഴയായത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വിജയത്തിനു ശേഷം മീര കന്നഡ സിനിമയിലും മികവ് തെളിയിച്ചിട്ടുണ്ട്. ദിലീപിന്‍റെ നായികയായി ഈയിടെ പുറത്തിറങ്ങിയ കല്‍ക്കട്ടാ ന്യൂസ് ആണ് മീരയുടെ ഒടുവിലത്തെ പടം. .... എന്നൊരു പടത്തില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. 2008 ല്‍ തന്നെ ഇത് പുറത്തിറങ്ങും.
2006 ല്‍ രസതന്ത്രത്തിലൂടെ മീര മോഹന്‍ലാലിന്‍റെയും 2007 ല്‍ ഒരേ കടലിലൂടെ മമ്മൂട്ടിയുടേയും നായികയായി. രണ്ടും തകര്‍പ്പന്‍ വിജയം നേടിയ സിനിമകള്‍, തീര്‍ത്തും വ്യത്യസ്ഥമായ റോളുകള്‍.
2004 ല്‍ കമലിന്‍റെ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് വലിയൊരു തിരിച്ചുവരവ് നടത്തി. ഈ ചിത്രത്തില്‍ കാവ്യാ മാധവനും മീരയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് പറയാം. ഇതിലും ദിലീപായിരുന്നു നായകന്‍.
2003 ല്‍ കമലിന്‍റെ കസ്തൂരിമാന്‍ മീരയ്ക്ക് അംഗീകാരം നേടിക്കൊടുത്ത ചിത്രമായിരുന്നു. ഇതില്‍ നര്‍മ്മവും വൈകാരിക സന്ദര്‍ഭങ്ങളും മീര അനായാസം കൈകാര്യം ചെയ്തു. ബോബന്‍ കുഞ്ചാക്കോയായിരുന്നു നായകന്‍. പൃഥ്വീരാജിനൊപ്പം കമലിന്‍റേതു തന്നെ സ്വപ്നക്കൂടിലും മീര മികച്ച അഭിനയം കാഴ്ചവച്ചു.