പി. പത്മരാജന്‍ : ജീവിത രേഖ

WEBDUNIA|

1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛന്‍: അനന്തപത്മനാഭപിളള, അമ്മ : ദേവകിയമ്മ.

തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി.

ജലജ്വാല, രതിനിര്‍വ്വേദം, നന്മകളുടെ സൂര്യന്‍, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയന്പലം, ഉദകപ്പോള, കളളന്‍ പവിത്രന്‍, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്‍, പുകകണ്ണട, പത്മരാജന്‍റെ കഥകള്‍, കരിയിലക്കാറ്റുപോലെ (കഥാസമാഹാരങ്ങള്‍) പത്മരാജന്‍റെ തിരക്കഥകള്‍ എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍.

പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പൈടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

മരണം : 1991 ജനു വരി 24 ന്
ഭാര്യ : രാധാലക്ഷ്മി
മക്കള്‍ : അനന്തപത്മനാഭനും മാധവിക്കുട്ടിയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :