ബേബി-മരണത്തിന്‍റെ നിശ്ശബ്ദത
2003 ലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ബേബിക്ക് ലഭിച്ചിട്ടുണ്ട്. ഗൗരീശങ്കരം എന്ന ചിത്രത്തില്‍ നടന്‍ നരേന്ദ്രപ്രസാദിന് ശബ്ദം നല്‍കിയതിനായിരുന്നു ഈ അവാര്‍ഡ്. നരേന്ദ്രപ്രസാദിന്‍റെ രീതികളുമായി പൊരുത്തപ്പെട്ടുപോയ ശബ്ദമായിരുന്നു ബേബിയുടേത്.
നടന്‍ എന്‍.എഫ്.വര്‍ഗീസിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ നാലു സിനിമകള്‍ക്കും ബേബി ശബ്ദം നല്‍കി.
ചോറ്റാനിക്കര സ്വദേശിയായ ബേബിയുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. പഠനക്കാലത്ത് തന്നെ കലാരംഗത്ത് സമര്‍ത്ഥനായിരുന്നു അദ്ദേഹം. പിന്നീട് അമച്വര്‍ നാടക സമിതികളില്‍ നടനായും നാടകകൃത്തായും പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ ജോലി കിട്ടി. തിരുവനന്തപുരത്ത് എത്തിയതിനുശേഷമാണ് കലാപ്രവര്‍ത്തനം മെച്ചപ്പെടുന്നത്. മരണം വരെ അദ്ദേഹം മനോരമയില്‍ തന്നെയായിരുന്നു.
ഒരുപാട് പുതിയ സിനിമകള്‍ക്കു വേണ്ടി കരാറൊപ്പിട്ടിരുന്ന ബേബിയെ മരണം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സമ്മതിച്ചില്ല. പൗരുഷന്മാര്‍ന്ന തികഞ്ഞ ഭാവശുദ്ധിയുള്ള ബേബിയുടെ ശബ്ദം ഇനി ഓര്‍മ്മയില്‍ മാത്രം.