കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ബേബി-മരണത്തിന്‍റെ നിശ്ശബ്ദത
കഥാപുരുഷന്‍
Feedback Print Bookmark and Share
 

ഒട്ടേറെ സീരിയലുകള്‍ക്കും സിനിമകള്‍ക്കും ശബ്ദം നല്‍കി ഡബ്ബിംഗ് രംഗത്ത് സ്ഥാനം നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ബേബി ഇന്ന്നമ്മോടൊപ്പമില്ല. ശബ്ദങ്ങളുടെ ലോകത്ത് നിന്ന് കുറച്ചുനാള്‍ മുമ്പ് ബേബി പോയി- മരണത്തിന്‍റെ നിശബ്ദതയിലേക്ക്.

കലാരംഗത്ത് അനേകം സംഭാവനകള്‍ നല്‍കിയെങ്കിലും ബേബിയെ പുറം ലോകം അറിഞ്ഞത് ശബ്ദത്തിലൂടെയായിരുന്നു. തിരുവനന്തപുരം ദൂരദര്‍ശന്‍റെ ആദ്യ മെഗാസീരിയലായ വംശത്തില്‍ നടന്‍ സുബൈറിന് ശബ്ദം നല്‍കിയതോടെയാണ് ബേബിശ്രദ്ധേയനായത്. അതിന് മുമ്പ് തന്നെ ആകാശവാണിയില്‍ കുറേയധികം പരിപാടികള്‍ക്ക് ബേബി ശബ്ദം നല്‍കിയിരുന്നു.

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രത്തില്‍ വിജയരാഘവന് ശബ്ദം നല്‍കിയാണ് ബേബി സിനിമയിലെത്തുന്നത്. പിന്നീട് സോമയാജലു, നിസാര്‍, കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ്ജ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി ബേബി ഈ രംഗത്ത് സ്ഥാനമുറപ്പിച്ചു.

രാവണപ്രഭു എന്ന ഹിറ്റ് ചിത്രത്തില്‍ മുണ്ടയ്ക്കല്‍ ശേഖരനായി അരങ്ങു തകര്‍ത്ത നെപ്പോളിയന് ശബ്ദം നല്‍കിയത് ബേബിയാണ്.