1977 ല്‍ ഭുവനാ ഒരു കേള്‍വിക്കുറി എന്ന സിനിമയില്‍ രജനീകാന്ത് ഒരു നല്ല വേഷത്തില്‍ അഭിനയിച്ചു. ആദ്യം വില്ലന്‍, പിന്നീട് നല്ലകാര്യങ്ങള്‍ ചെയ്യുന്ന ആള്‍, ഒടുവില്‍ കാമുകന്‍ ഉപേക്ഷിച്ച സ്ത്രീയെ സ്വീകരിക്കുന്ന ആള്‍ എന്നീ നിലകളില്‍ രജനീകാന്ത് തിളങ്ങി.
1978 ല്‍ ജെ.മഹേന്ദ്രന്‍റെ മുള്ളും മലരും വന്നതോടുകൂടി രജനിയുടെ സ്ഥാനം തമിഴകത്ത് ഉറച്ചു. ആദ്യമാദ്യം കമലഹാസന്‍ ഹീറോയും രജനീകാന്ത് വില്ലനുമായുള്ള സിനിമകളാണ് ഇറങ്ങിയത്. 1977 ല്‍ ഇറങ്ങിയ പതിനാറുവയതിനിലേ, അവര്‍കള്‍ എന്നിവ ഉദാഹരണം.
രജനീകാന്തിന്‍റെ സിനിമകളൊന്നും കിട്ടാതിരിക്കുകയും ചെയ്ത കാലത്താണ് അമിതാഭ് ബച്ചന്‍റെ ഡോണ്‍ എന്ന സിനിമയുടെ റീമേക്കായി ബില്ല തമിഴില്‍ ഇറങ്ങിയത്. മുരട്ടുക്കാളൈ, പോക്കിരി രാജ, തനിക്കാട്ടുരാജ തുടങ്ങി ഹിറ്റുകളുടെ വന്‍ പരമ്പരയായിരുന്നു.
അന്‍പുള്ള രജനീകാന്ത് എന്ന ചിത്രത്തില്‍ ബാല്യം വിടാത്ത മീനയോടൊപ്പം അദ്ദേഹം 1984 ല്‍ അഭിനയിച്ചിരുന്നു. എണ്പതുകളില്‍ പടൈകാത്തവന്‍, തീ, വേലൈക്കാരന്‍, മിസ്റ്റര്‍ ഭരത്, മാവീരന്‍ എന്നീ ഹിറ്റുപടങ്ങള്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ നൂറാമത് പടം ശ്രീരാഘവേന്ദ്രയായിരുന്നു. അതില്‍ രാഘവേന്ദ്ര സ്വാമിയെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
തൊണ്ണൂറുകളുടെ ഇടയ്ക്കിറങ്ങിയ മന്നന്‍, ദളപതി, പടയപ്പ, മുത്തു, പാഷ, അണ്ണാമലൈ, വീര എന്നിവ രജനീകാന്തിന്‍റെ പേരും പ്രശസ്തിയും മാത്രമല്ല താരമൂല്യവും ഉയര്‍ത്തി. മുത്തു ജപ്പാന്‍ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു.
2007 ല്‍ ഇറങ്ങിയ ശിവജി ദി ബോസ് രജനീകാന്തിനെ ഏഷ്യയിലെ ഏറ്റവും വിലകൂടിയ താരമാക്കി മാറ്റി.
മകള്‍ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ ദി വാരിയര്‍ എന്ന രജനീകാന്തിനെ കുറിച്ചുള്ള സിനിമയില്‍ പ്രധാന കഥാപാത്രത്തിന് അദ്ദേഹം ശബ്ധം നല്‍കും. കുറച്ച് ഹിന്ദി സിനിമകളിലും തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്.
അന്ധാകാനൂന്‍, ചാല്‍ ബാസ്, ശ്രീദേവി, ഗിരഫ്താര്‍, ഹം, ഉത്തര്‍ ദക്ഷിണ്‍ എന്നിവയാണ് പ്രധാന ഹിന്ദി ചിത്രങ്ങള്‍. 1988 ല്‍ ബ്ലഡ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ഫിലിമിലും അദ്ദേഹം വേഷമിട്ടു.
ഏഷ്യാ വീക്ക് രജനീകാന്തിന് തെക്കന്‍ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു. 2007 ല്‍ രാജ് കപൂര്‍ അവാര്‍ഡും 1989 ല്‍ എം.ജി.ആര്‍ അവാര്‍ഡും 1984 ല്‍ കലൈമാമണി അവാര്‍ഡും ലഭിച്ചു.
രജനീകാന്തും ഭാര്യയും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട്. തമിഴിലെ പ്രധാന നായകനടന്‍ ധനുഷ് രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവാണ്.