കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രജനീകാന്തിന് ഇന്നു പിറന്നാള്‍
കഥാപുരുഷന്‍
Feedback Print Bookmark and Share
 
WD
ഏഷ്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരം രജനീകാന്തിന്‍റെ അമ്പത്തിയേഴാം പിറന്നാളാണ് ഇന്ന്. ശിവാജി നേടിയ വന്‍ വിജയത്തിനു ശേഷം സുല്‍ത്താന്‍ എന്ന പടത്തിന്‍റെ നിര്‍മ്മാണത്തിലാണ് അദ്ദേഹമിപ്പോള്‍.

കര്‍ണ്ണാടകത്തിലെ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനായി പഠിച്ചു വളര്‍ന്ന രജനീകാന്ത് ഇന്ത്യയിലെ സുപ്രധാന നടന്‍‌മാരില്‍ ഒരാളും ഏഷ്യയിലെ ശ്രദ്ധേയനായ നടന്‍‌മാരില്‍ ഒരാളുമായി മാറിയതിന്‍റെ പിന്നില്‍ കഠിനാധ്വാനം ഉണ്ട്. ഒരു ജനതയെ കൈയിലെടുക്കാനുള്ള പ്രത്യേക സ്റ്റൈലും ഉണ്ട്.

ശിവാജി റാവു ഗെയ്ക്ക് വാദ് എന്നാണ് രജനീകാന്തിന്‍റെ യഥാര്‍ത്ഥ പേര്. 1950 ഡിസംബര്‍ 12 നായിരുന്നു ജനനം. തലൈവര്‍, സൂപ്പര്‍ സ്റ്റാര്‍, രജനി എന്നിങ്ങനെ പല വിളിപ്പേരുകളും ഉണ്ട്. ലതയാണ് ഭാര്യ. ഐശ്വര്യ, സൌന്ദര്യ എന്നിവര്‍ മക്കളാണ്.

രണ്ടായിരത്തില്‍ രാജ്യം രജനീകാന്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ശിവജി എന്ന ചിത്രത്തില്‍ ശിവജിയുടെ പ്രതിഫലം 30 കോടി രൂപ ആയിരുന്നു എന്നാണ് കണക്ക്.

ജീജാബായിയുടേയും രാമോജിറാവു ഗെയ്ക്ക് വാദിന്‍റെയും നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. അഞ്ചാം വയസ്സില്‍ അമ്മ മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും ശ്രീരാമകൃഷ്ണ മിഷന്‍റെ സ്കൂളായ വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു വിദ്യാഭ്യാസം.

ദാരിദ്ര്യം കൊണ്ട് ചെറുപ്പത്തില്‍ അദ്ദേഹത്തിന് ഒട്ടേറെ കഷ്ടപ്പെടേണ്ടിവന്നു. ചെറുപ്പ കാലത്ത് ബാംഗ്ലൂരില്‍ ഒട്ടേറെ ചെറിയ ജോലികള്‍ അദ്ദേഹം ചെയ്തു പോന്നിരുന്നു. അതിനൊപ്പം ഒട്ടേറെ ചെറിയ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. സിനിമാ രംഗത്ത് എത്തുന്നതിനു മുമ്പ് ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിലെ കണ്ടക്‍ടറായി അദ്ദേഹം ജോലി നോക്കി. ഈ കാലഘട്ടത്തിലാണ് നാടകങ്ങളില്‍ അഭിനയിച്ച് നടന്‍ എന്ന നിലയില്‍ ശക്തിയാര്‍ജ്ജിച്ചത്.

1981 ഫെബ്രുവരി 26 ന് തിരുപ്പതി തിരുമലയില്‍ വച്ച് ലതയെ അദ്ദേഹം വിവാഹം ചെയ്തു.

മാതൃഭാഷ മറാത്തിയാണെങ്കിലും രജനീകാന്ത് മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടില്ല. 1973 ല്‍ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ അഭിനയത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാനായി അദ്ദെഹം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്‌യൂട്ടില്‍ ചേര്‍ന്നു. 1975 ലാണ് അദ്ദേഹം ആദ്യമായി സിനിമയില്‍ അഭിനയിച്ചത് - അത് കന്നടത്തിലായിരുന്നു. പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കഥാ സംഗമമായിരുന്നു ആ സിനിമ.

പിന്നീട് ബാലചന്ദറിന്‍റെ അപൂര്‍വ രാഗങ്ങളില്‍ (1975) അര്‍ബ്ബുദ രോഗിയായി അദ്ദേഹം വേഷമിട്ടു. ബാലചന്ദറാണ് അദ്ദേഹത്തിന് രജനീകാന്ത് എന്ന പേര് നല്‍കിയത്. രജനീകാന്ത് ബാലചന്ദറിനെ ഗുരുവും വഴികാട്ടിയുമായി ആദരിക്കുന്നുണ്ടെങ്കിലും രജനീകാന്തിന്‍റെ ഇമേജ് മുഴുവന്‍ മാറ്റിയെടുത്തത് സംവിധായകന്‍ എസ്.പി.മുത്തുരാമനാ‍യിരുന്നു.