സത്യന്‍- മികവ്,ധീരത, അനുകമ്പ,രസികത്തം

WEBDUNIA|
പട്ടാളക്കാരനായിരുന്നപ്പോള്‍ കറതീര്‍ന്ന പടയാളി. പോലീസായിരുന്നപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിയമപാലകന്‍, നടനായിരുന്നപ്പോള്‍ ഒരിക്കലും തെറ്റാത്ത സമയനിഷ്ടയുളള പ്രവര്‍ത്തകന്‍ അതായിരുന്നു ആ ജീവിതം.

സഹപ്രവര്‍ത്തകരായ സാധുക്കളോട് ഏറെ കരുണയുളളയാളായിരുന്നു സത്യന്‍ മാസ്റ്റര്‍. അന്നൊക്കെ സിനിമയെ സംബന്ധിച്ചിടത്തോളം നായകന്‍ എല്ലാ കാര്യത്തിലും ഭാഗ്യവാന്‍ തന്നെയായിരുന്നു.

രണ്ടാം നിരക്കാര്‍ക്കും മൂന്നാം നിരക്കാര്‍ക്കും പ്രധാന വിഭവങ്ങളൊന്നും നല്‍കുക പതിവില്ല. താന്‍ സഹകരിക്കുന്ന ചിത്രീകരണവേളകളില്‍ സത്യന്‍ മറ്റുളളവരുടെ ഭക്ഷണകാര്യത്തിലും ഇടപെടാറുണ്ട്.

രണ്ടാം നിരക്കാരും മൂന്നാം നിരക്കാരും ഭക്ഷണത്തിനിരിക്കുമ്പോള്‍ അദ്ദേഹം ചിലപ്പോള്‍ അതു വഴിയൊന്ന് ഉലാത്തിയെന്നിരിക്കും. അപ്പോള്‍ ആ ഇലകളില്‍ ഇറച്ചിയും മീനും ഉണ്ടായെന്നിരിക്കില്ല. മാസ്റ്റര്‍ ഉടനെ വിളമ്പുകാരെ വിളിക്കും.

എന്താണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ചോദിക്കും. പാവപ്പെട്ടവരോടുളള ആ അവഗണന ആ മനുഷ്യസ്നേഹിയെ പലപ്പോഴു ം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

പെണ്‍ മക്കളില്ലാത്ത സത്യന് പെണ്‍ കുഞ്ഞുങ്ങളോട് വലിയ വാത്സല്യമായിരുന്നു. ഒട്ടേരെ സിനിമകളില്‍ മകളായി അഭിനയിച്ച ബേബി വിനോദിനിയെ അദ്ദേഹം മകളെപ്പോലെ കരുതി. ‘അച്ഛാ എന്ന് വിളിക്കൂ മോളേ‘ എന്നെപ്പോഴും നിര്‍ബന്ധിക്കുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :