രവീണയ്ക്ക് പിറന്നാള്‍

Raveena Thandon
IFM
ഗ്ളാമര്‍ ഗേള്‍ എന്ന നിലയില്‍ നിന്നും മാറി ഇന്ത്യയിലെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ അഭിനേത്രിയാണ് രവീണാ ഠണ്ഡന്‍. 2007 ഒക്ടോബര്‍ 26 ന് രവീണയ്ക്ക് മുപ്പത്തേഴാം പിറന്നാളാണ്. ജൂലായ് 13 ന് രവീണ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി - ഒരാണ്‍കുഞ്ഞ് ആദ്യത്തെ പെണ്‍കുഞ്ഞിന് - റാഷ- ഇപ്പോള്‍ രണ്ടു വയസ്സായി

1991 ല്‍ പഥര്‍ കേ ഫൂല്‍ എന്ന ചിത്രത്തില്‍ ആദ്യം അഭിനയിച്ച രവീണ അക്കൊല്ലം പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ ലക്സ് അവാര്‍ഡ് നേടിയിത്ധന്നു. 2001 ല്‍ അക്രമത്തിനും പീഢനത്തിനും ഇരയാവുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ച ദാമനില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടി.
Raveena thandon
IFM


2002 ലിറങ്ങിയ അക്സും രവീണയ്ക്ക് ഒട്ടേറെ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. പ്രസിദ്ധ സിനിമാ നിര്‍മ്മാതാവ് രവി ഠണ്ഡന്‍റെയും വീണയുടേയും മകളാണ് രവീണ. രണ്ടു പേരുടേയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ( രവി, വീണ) രവീണ എന്ന പേരുണ്ടായത്.

1994 ല്‍ അന്താസ് അപ്നാ അപ്നാ എന്ന ചിത്രത്തില്‍ അഭിനയിച്ച് അതിലെ മറ്റൊരു നായികയായ കരിഷ്മാ കപൂറുമായി ഇടഞ്ഞപ്പോഴാണ് രവീണാ ഠണ്ഡന്‍ വാര്‍ത്തകളില്‍ സ്ഥലം പിടിച്ചത്. അക്കൊല്ലം തന്നെ മൊഹ്റ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ഒരു രാത്രികൊണ്ട് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് രവീണ എത്തിച്ചേര്‍ന്നു.

അതിലെ ചീസ് ബഡീ ഹൈ മസ്ത് മസ്ത് എന്ന പാട്ട് ഏതാണ്ട് ഒരു കൊല്ലം ഇന്ത്യയെ മുഴുവന്‍ ഇളക്കിമറിച്ചിരുന്നു. പക്ഷെ, തുടര്‍ന്നങ്ങോട്ടുള്ള പല ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചില്ല. 1997 ല്‍ സിദ്ധി ഹിറ്റാവുന്നതുവരെ രവീണയ്ക്ക് കഷ്ടകാലമായിത്ധന്നു

പിന്നീട് രവീണ ചെയ്ത പല സിനിമകളും ബോക്സോഫീസ് ഹിറ്റാവുന്നതിനു പകരം ചര്‍ച്ചാവിഷയമാവുകയാണ് ഉണ്ടായത്. ശൂല്‍ (1999), ബുലാന്തി (2000), അക്സ് (2001) എന്നിവ രവീണയ്ക്ക് മികച്ച നേട്ടമുണ്ടാക്കിക്കൊടുത്തു.

ദാമനില്‍ ഭര്‍ത്താവിന്‍റെ പീഢനങ്ങള്‍ക്ക് ഇരയാവുന്ന യുവതിയെ അവതരിപ്പിച്ചാണ് രവീണ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഒട്ടേറെ ചിത്രങ്ങളില്‍ രവീണ അക്ഷയ് കുമാറുമൊത്താണ് അഭിനയിച്ചത്. അക്ഷയ് കുമാറിന്‍റെ കാമുകിയായിരുന്നു കുറേക്കാലം.

പക്ഷെ, അനില്‍ തഡാനിയെ വിവാഹം കഴിച്ച് ഗാര്‍ഹിക ജീവിതം തുടങ്ങിയ രവീണ 2005 മാര്‍ച്ച് 16 ന് ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :