വയലാര്‍: ഗാനങ്ങളുടെ രാജശില്പി

ജനനം :1928മാര്‍ച്ച് 28 മരണം : 1975 ഒക്ടോബര്‍ 27

vayala rama varma
PROPRO
വയലാര്‍ രാമവര്‍മ്മ- അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്. കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം.

കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം. മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി. അദ്ദേഹം മരിച്ചിട്ട് 2007 ഒക്ടോബര്‍ 27 ന് 32 കൊല്ലം തികഞ്ഞു .

ഗ്രാമ്യമായും പ്രൗഢമനോഹരമായും അദ്ധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കൃതഹസ്ഥതയാണ് അദ്ദേഹത്തെ വിഭിന്നനാക്കുന്നത്.

തുമ്പീ തുമ്പീ വാ വാ , തുമ്പത്തണലില്‍ വാ വാ എന്നും,

പ്രളയപയോധിയില്‍ മയങ്ങിയുണരുമൊരു പ്രഭാമയൂഖമേ കാലമേ

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ

എന്നിങ്ങനേയും എഴുതാന്‍ വയലാറിന് കഴിയും.

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലയിക്കടവത്തോ എന്നും ,

ജയഭാരതിയുടെ മുഖശ്രീ നോക്കി
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ

എന്നും വയലാര്‍ എഴുതി.

2000 ത്തില്‍ ഏറെ ഗാനങ്ങളില്‍ നിന്ന് മികച്ചവ അല്ലത്തതുപോലും തിരഞ്ഞെടുക്കാന്‍ വിഷമം. നാലു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് 1974 ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സുവര്‍ണ മുദ്ര രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു

1961ല്‍ സര്‍ഗസംഗീതത്തിന് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു..

"" ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി''

എന്ന പ്രാര്‍ഥനയോടെയാണ് വയലാര്‍ അന്ത്യസ്വാസം വലിച്ചത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :