ശ്രീവിദ്യ: മലയാള സിനിമയുടെ ശ്രീ

WEBDUNIA|
2003 ജൂലായ് 24

മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമാണ് ശ്രീവിദ്യ. അഭിനയിച്ചി വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി .

സിനിമയിലും ഇപ്പോള്‍ സീരിയലിലും തിളങ്ങുന്ന താരമാണ് ശ്രീവിദ്യ.തമിഴകത്തുനിന്ന് എത്തിയ ഈ നടിയെ മലയാളം നെഞ്ചേറ്റി ലാളിക്കുകയായിരുന്നു. നസീറിനൊപ്പം അഭിനയിക്കുമ്പോഴും, കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോഴും മലയാളി സ്നേഹിക്കുകയാണ് ആ വശ്യ സൗന്ദര്യത്തെ. അടുത്തിടെ വേനല്‍മഴ എന്ന സീരിയലിലെ ആനി വക്കീല്‍ എന്ന കഥാപാത്രമായി ശ്രീവിദ്യ ഏറെ പ്രശംസ നേടിയിരുന്നു.

ശ്രീവിദ്യയുടെ ജന്മദിനമാണ് ജൂലൈ 24. 1953 ജൂലൈ 24-ാം തീയതി ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും ഗായിക എം.എല്‍. വസന്തകുമാരിയുടെയും മകളായി ശ്രീവിദ്യ മദ്രാസില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞതോടെ പഠനം മതിയാക്കി.

അഞ്ച് വയസ് മുതല്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയില്‍ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു.


കുമാരസംഭവത്തില്‍ മായാനടനവിഹാരിണി ... എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോള്‍ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകന്‍.

തുടര്‍ന്ന് രാജഹംസം, ബാബുമോന്‍, അംബ അംബിക അംബാലിക, ഹൃദയം ഒരു ക്ഷേത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലില്‍ ഒരു മഴ, റൗഡി രാജമ്മ, എന്‍റെ സൂര്യപുത്രിയ്ക്, നക്ഷത്രത്താരാട്ട് തുടങ്ങി 850ലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു. .കുറെക്കാലം മധു ുവിനോടൊപ്പം നായികയായി അഭിനയിച്ചു.മലയാളത്തിലെ താര ജേ-ാഡികളില്‍ ഏറെ പ്രശസ്തമായിരുന്നു ഇത്.

സ്വപ്നം മേഘം തുടങ്ങിയസീരിയലുകളില്‍ ശ്രീവിദ്യ അതുല്യമായ അഭിനയമാണ് കാഴ്ചവെഅച്ചത്.
ആദാമിന്‍റെ വാരിയെല്ല്, ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച, ദൈവത്തിന്‍റെ വികൃതികള്‍ തുടങ്ങിയചിത്രങ്ങളില്‍ ശ്രീവിദ്യയുടെ അതുജ്ജ്വല അഭിനയം അവാര്‍ഡുകള്‍ക്കും അപ്പുറത്താണ് .

നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയുമാണ് ശ്രീവിദ്യ.അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. നക്ഷത്രത്താരാട്ടിലും ഒരു പൈങ്കിളിക്കഥയിലും ശ്രീവിദ്യ പാടിയ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. തെലുങ്ക് സിനിമയ്ക്ക് വേണ്ടിയും പാടിയിട്ടുണ്ട്.

മലയാളം, തമിഴ്, കന്നട, ഹിന്ദി ഉള്‍പ്പടെ ആറ് ഭാഷകളില്‍ അഭിനയിച്ചു. 1978ല്‍ നിര്‍മ്മാതാവ് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലില്‍ വിവാഹമോചനം നേടി. മക്കളില്ല.

ഇപ്പോള്‍ ടി.വി. സീരിയലില്‍ അഭിനയിച്ച് വരുന്നു. വസുന്ധരാമെഡിക്കല്‍സ് , വേനല്‍മഴ സ്വപ്നം, മേഘം എന്നീ സീരിയലുകളില്‍ പ്രധാന വേഷം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :