ശ്വേതയുടെ ആമിനയും മീനാക്ഷിയും

Svetha menon
FILEFILE
പി.ടി കുഞ്ഞുമുഹമ്മദിന്‍റെ പരദേശിയില്‍ ആമിനയായി രംഗത്തു വരുന്നത് ശ്വേതാ മേനോനാണ്. വളരെ നാളായി മലയാള സിനിമാ രംഗത്തുണ്ടെങ്കിലും പറയത്തക്ക നല്ല റോളുകളൊന്നും ശ്വേതയ്ക്ക് കിട്ടിയിരുന്നില്ല.

എന്നാല്‍ അടുത്ത കാലത്ത് വളരെ ശ്രദ്ധേയമായ രണ്ട് വേഷങ്ങള്‍ - അതും തികച്ചും വ്യത്യസ്തമായ രണ്ട് വേഷങ്ങളില്‍ അഭിനയിച്ച് ശ്വേത കഴിവു തെളിയിച്ചിരിക്കുകയാണ്, ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വലിയകത്ത് മൂസയുടെ ഭാര്യ ആമിനയായി ശ്വേത അഭിനയിച്ചത് ഒരു പക്ഷെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നായിരിക്കും. ശ്വേത കൂഅച്ചുകൂടി നന്നാവേണ്ടി യിരുന്നു എന്ന അഭിപ്രായമുള്ള പ്രേക്ഷകരും ഉണ്ട്.

കോഴിക്കോട്ടുകാരിയായ ശ്വേതയ്ക്ക് ചുറ്റുപാടും ഇതെ മട്ടിലുള്ള ആമിനമാരെ കണ്ടുപരിചയം കാണും. അതുകൊണ്ട് ഈ വേഷം പരമാവധി നന്നാക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞു. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും അതിനോട് നീതിപുലര്‍ത്താനുമായി ശ്വേത സ്വയം തന്നെ ചില തീരുമാനങ്ങളെടുത്തു - നന്നായി മെലിഞ്ഞു, ഗ്ലാമറസ് ആയ വേഷങ്ങള്‍ ഉപേക്ഷിച്ചു, ചെറുപ്പം മറന്ന് ഒരു 50 കാരിയെപ്പോലെ പെരുമാറാനും തുടങ്ങി.
Svetha Menon
FILEFILE


വയസായ സ്ത്രീയായി വേഷമിട്ട് ശ്വേത വേഷമിട്ട് സെറ്റില്‍ വന്നപ്പോള്‍ പലര്‍ക്കും തിരിച്ചറിയാനേ കഴിഞ്ഞില്ല. കുഞ്ഞുമുഹമ്മദിന്‍റെ ബന്ധുക്കള്‍ക്ക് അവരുടെ കുടുംബത്തിലെ ഒരു ഉമ്മച്ചി ആയേ തോന്നിയുള്ളു.

ഇതേ ശ്വേതയും മോഹന്‍ലാലില്‍ രഞ്ജിത്തിന്‍റെ റോക്ക് ആന്‍റ് റോളില്‍ തീര്‍ത്തും വ്യത്യസ്തമായ യുവത്വം തുടിക്കുന്ന റോളുകളാണ് കൈകാര്യം ചെയ്യുന്നത്. രസിച്ച് ഉല്ലസിക്കുന്ന മീനാക്ഷി എന്ന ടോം ബോയ് ആയാണ് ശ്വേത റോക്ക് ആന്‍റ് റോളില്‍ അഭിനയിക്കുന്നത്.

SvEthaa menon
FILEFILE
അനശ്വരം എന്ന സിനിമയിലൂടെ ചെറിയ വേഷത്തില്‍ കുമാരിയായ ശ്വേത പ്രത്യക്ഷപ്പെട്ടു. പിന്നെ അടുത്ത കാലത്ത് പ്രിയദര്‍ശന്‍റെ കാക്കക്കുയിലില്‍ ഒരു ഡാന്‍സ് രംഗത്താണു വന്നത്. ഈ കാലത്തിനിടയില്‍ ശ്വേത ഫെമിനയുടെ മിസ് ഏഷ്യാ പസഫിക് കിരീടം നേടി. കാമസൂത്ര എന്ന കോണ്ടത്തിനു വേണ്ടി മോഡലായി.

WEBDUNIA|
പുതിയ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുന്നതോടെ ശ്വേതാ മേനോന്‍ മലയാളി എന്നും ഓര്‍മ്മിക്കുന്ന നടിയായി തീരും എന്ന് ആശിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :