മര്‍ലിന്‍ മണ്‍റോ: മണ്‍മറഞ്ഞ താരകം

ബിജു ഗോപിനാഥന്‍

WEBDUNIA|

ലോകപ്രശസ്തനടി മര്‍ലിന്‍ മണ്‍റോയുടെ ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു ഇംഗ്ളീഷ് നടി വേറെയുണ്ടോയെന്നു തന്നെ സംശയം. യുവതലമുറയും മണ്‍റോയെപ്പറ്റിയുള്ള വിവരങ്ങള്‍ തേടിപ്പിടിക്കുന്നു, ആരാധകരായി മാറ്റുന്നു.

1962 ഓഗസ്റ്റ് അഞ്ചിനാണ് മര്‍ലിന്‍ മണ്‍റോ മരിച്ചത്. വെറും 36-ാം വയസില്‍. മണ്‍റോയുടെ വീട്ടിലെ ജോലിക്കാരിയാണ് അത് കണ്ടത്. ബെഡില്‍ നിന്ന് നിലത്തുവീണ് ഉറങ്ങുന്ന സുന്ദരിയായ മണ്‍റോ ഉറക്കുഗുളിക അമിതമായി കഴിച്ചതായിരുന്നു അവരുടെ മരണകാരണം.

മുപ്പതു ചിത്രങ്ങളില്‍ മാത്രമാണ് മണ്‍റോ അഭിനയിച്ചത്.പക്ഷേ, ഇതിഹാസതുല്യമായ ആ ജീവിതത്തിന് ആരാധകരുടെ ഹൃദയത്തില്‍ ഒരിക്കലും മരണമില്ല.

മര്‍ലിന്‍ മണ്‍റോ ജനിച്ചത് 1926 ജൂണ്‍ ഒന്നിനാണ്. നോര്‍മാ ജീന്‍ മോര്‍ട്ടെന്‍സണ്‍ എന്നായിരുന്നു അവരുടെ ആദ്യ നാമം. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വേണ്ടത്ര ശ്രദ്ധകിട്ടാതെ വളര്‍ന്ന മര്‍ലിന്‍ ഒമ്പതാമത്തെ വയസില്‍ ഒരു ഓര്‍ഫനേജിലെ അന്തേവാസിയായി.

മര്‍ലിന് 16 വയസുള്ളപ്പോള്‍ ഇരുപത്തൊന്നുകാരനായ ജയിംസ് ഡോഹേര്‍ട്ടിയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ നാലു വര്‍ഷത്തിനുശേഷം, 1946 ല്‍ ആ വിവാഹബന്ധം ഒഴിഞ്ഞു.

പിന്നീട് വിരസതയകറ്റാനാണ് മര്‍ലിന്‍ മോഡലായത്. മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ മര്‍ലിന്‍ സിനിമാരംഗത്തേക്ക് ചുവടുവച്ചത് 1947 ലാണ്. മിസ് പില്‍ഗ്രിം എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. സ്കുഡാഹൂ! സ്കുഡാ ഹേ! എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല.

ഡേഞ്ചറസ് ഇയേഴ്സ്, ലേഡീസ് ഓഫ് ദി കോറസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് മര്‍ലിന്‍ മണ്‍റോ എന്ന പെണ്‍കുട്ടിയിലെ നടിയെ വെളിച്ചത്തുകൊണ്ടുവരുന്നത്.

1953 ല്‍ പ്ളേബോയ് മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ മര്‍ലിന്‍ മണ്‍റോ ലോകപ്രശസ്തയായി മാറി. ആ ചിത്രം ചരിത്രത്തില്‍ ഇടം പിടിച്ചു.

പിന്നീട് വന്ന ലൗ ഹാപ്പി, ഓള്‍ എബൗട്ട് ഈവ്, ദി അസ്ഫല്‍ട്ട് ജംഗിള്‍, ലൗ നെസ്റ്റ്, മങ്കി ബിസിനസ് തുടങ്ങിയ ചിത്രങ്ങളെല്ലാം കളക്ഷന്‍ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചു. ഹൗറ്റുമാരി മില്യനെയര്‍, ദി സെവന്‍ ഇയര്‍ ഇച്ച് എന്നിവയും പ്രശസ്തമായ ചിത്രങ്ങളാണ്.

സംതിംഗ് ഗോട്ട് റ്റു ഗീവ് ആയിരുന്നു മര്‍ലിന്‍റെ അവസാന ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :