പൃഥ്വിക്ക് ഡേറ്റില്ലെന്ന് അമല്‍, മമ്മൂട്ടിയെ കിട്ടാനില്ലെന്ന് പൃഥ്വി!

ചൊവ്വ, 18 ഡിസം‌ബര്‍ 2012 (19:31 IST)

PRO
മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിക്കുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമ 2013 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും എന്ന് മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഈ പ്രൊജക്ട് എന്തുകൊണ്ടാണ് വൈകുന്നത് എന്നതിന് തൃപ്തികരമായ വിശദീകരണം ആരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ക്ക് മുമ്പ് അമല്‍ നീരദ് ചെയ്യാനിരുന്നതാണ് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ അഥവാ എ സി എന്‍. വെനീസിലെ വ്യാപാരിക്ക് ശേഷം മമ്മൂട്ടി ഈ സിനിമ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഡേറ്റുകളും മാറിമാറിപ്പോയി.

ഒടുവില്‍ ഈ സിനിമ ഉപേക്ഷിച്ചതായിപ്പോലും വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്ത ആശാവഹമാണ്. എ സി എന്‍ ഉപേക്ഷിച്ചിട്ടില്ല. സെപ്റ്റംബറില്‍ സിനിമ തുടങ്ങും. വലിയ ബജറ്റ് ആവശ്യമുള്ളതുകൊണ്ടാണോ എ സി എന്‍ വൈകുന്നത്? അതോ ത്രീ ഡി സിനിമ ആയതിനാല്‍ ആവശ്യമായ സാങ്കേതിക കാലതാമസമാണോ? ഇനി അഥവാ, പറഞ്ഞുകേള്‍ക്കുന്നതുപോലെ, ചരിത്ര സിനിമയോട് മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതാണോ?

“പൃഥ്വിരാജിന്‍റെ ഡേറ്റ് ശരിയായിട്ടില്ല. അതുകൊണ്ടാണ് വൈകുന്നത്. അടുത്ത വര്‍ഷമേ അതുകൊണ്ട് ചിത്രം ആരംഭിക്കാന്‍ കഴിയൂ” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അമല്‍ നീരദ് വ്യക്തമാക്കി.

ഈ സിനിമയുടെ നിര്‍മ്മാതാവ് പൃഥ്വിരാജാണ്. അപ്പോള്‍ പൃഥ്വി വിചാരിച്ചാല്‍ തന്‍റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേയുള്ളൂ. എന്നാല്‍ പൃഥ്വിക്ക് ഇതേക്കുറിച്ച് പറയാനുള്ളത് കേള്‍ക്കുമ്പോഴേ ഈ പ്രൊജക്ടിന് പിന്നിലെ ആശയക്കുഴപ്പം പിടികിട്ടുകയുള്ളൂ.

“മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നു. അദ്ദേഹമാണ് ഇനി എല്ലാം തീരുമാനിക്കേണ്ടത്” - എന്നാണ് പൃഥ്വി പറയുന്നത്. അപ്പോള്‍ ആര്‍ക്കാണ് ഡേറ്റില്ലാത്തത്? മമ്മൂട്ടിക്കോ പൃഥ്വിരാജിനോ?


വെബ്‌ദുനിയ മലയാളം മൊബൈല്‍ ആപ് ഇപ്പോള്‍ iTunes ലും. ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ആന്‍‌ഡ്രോയിഡ് മൊബൈല്‍ ആപ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക. വായിക്കുകയും ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക. ഞങ്ങളുടെ ട്വിറ്റര് പേജ് പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine