ദിലീപിനെ ഒഴിവാക്കി, മമ്മൂട്ടിയ്ക്കൊപ്പം ജയറാം തന്നെ!

വ്യാഴം, 4 ഒക്‌ടോബര്‍ 2012 (18:50 IST)

PRO
ആലോചനാവേളയില്‍ തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന സിനിമയില്‍ നിന്ന് ജനപ്രിയ നായകന്‍ ദിലീപിനെ ഒഴിവാക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തില്‍ ജനകീയ നടന്‍ ജയറാം അഭിനയിക്കും. ‘കാര്യസ്ഥന്‍’ സംവിധാനം ചെയ്ത തോംസണ്‍ ആണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ഒരുക്കുന്നത്.

ജയറാം തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. പ്രൊജക്ടിന്‍റെ ആലോചനാസമയമാണിതെന്നും കാര്യങ്ങളെല്ലാം ഭംഗിയായി വരട്ടെ എന്നും ജയറാം പ്രതികരിച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് എപ്പോഴും സന്തോഷകരമായ അനുഭവമാണെന്നും അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ - സിബി കെ തോമസ് ആണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ രചിക്കുന്നത്. ഈ സിനിമ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ദിലീപിനെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ആ സമയത്ത് ദിലീപിന് ഡേറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഡേറ്റ് നല്‍കാന്‍ ശ്രമം നടന്നെങ്കിലും ബള്‍ക്കായി ഡേറ്റ് ആവശ്യമുള്ളതിനാല്‍ ദിലീപിനെ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാല്‍ക്കഷണം: അര്‍ത്ഥം, കനല്‍ക്കാറ്റ്, ധ്രുവം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി - ജയറാം കോമ്പിനേഷന്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഈ മൂന്ന് സിനിമകളിലും ജയറാം അവതരിപ്പിച്ച കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എങ്കിലും ജയറാമിന്‍റെ കഥാപാത്രത്തിന് ചിത്രത്തിന്‍റെ ക്ലൈമാക്സ് വരെ ആയുസ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.


വെബ്‌ദുനിയ മലയാളം മൊബൈല്‍ ആപ് ഇപ്പോള്‍ iTunes ലും. ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ആന്‍‌ഡ്രോയിഡ് മൊബൈല്‍ ആപ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക. വായിക്കുകയും ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക. ഞങ്ങളുടെ ട്വിറ്റര് പേജ് പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine