കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ശിക്കാര്‍ തമിഴില്‍, സംവിധാനം സമുദ്രക്കനി? (Shikkar goes to Tamil!)
PRO
മോഹന്‍ലാലിന്‍റെ ശക്തമായ കഥാപാത്രവും ഈറ്റക്കാടുകളുടെ ഭംഗിയുമായിരുന്നു എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി അവതരിപ്പിച്ച അബ്ദുള്ള എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച ‘ശിക്കാര്‍’ മെഗാഹിറ്റാക്കിയാണ് പ്രേക്ഷകര്‍ സ്നേഹം പ്രകടിപ്പിച്ചത്.

പുതിയ വാര്‍ത്ത, ‘ശിക്കാര്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ്. സമുദ്രക്കനി ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്‍. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ശിക്കാറിന്‍റെ റീമേക്കിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട നായിക മാണിക്യം മൈഥിലി തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ്.

ഒട്ടേറെ ഓഫറുകള്‍ തമിഴില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ശിക്കാറിന്‍റെ റീമേക്കായിരിക്കും തന്‍റെ ആദ്യ തമിഴ് ചിത്രമെന്ന് മൈഥിലി അറിയിച്ചു. മൈഥിലി മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെയല്ല തമിഴില്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. നായക കഥാപാത്രമായ ബലരാമനെ നിശബ്ദം സ്നേഹിക്കുന്ന പെണ്‍കുട്ടിയായാണ് ശിക്കാറില്‍ മൈഥിലി വേഷമിട്ടത്. എന്നാല്‍ തമിഴിലെത്തുമ്പോള്‍ അനന്യ അവതരിപ്പിച്ച കഥാപാത്രത്തെ പുനരവതരിപ്പിക്കുകയാണ് മൈഥിലിയുടെ ദൌത്യം.

മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം സമുദ്രക്കനി സംവിധാനം ചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയുണ്ടായിരുന്നു. ശിക്കാറിന്‍റെ കഥ ഇഷ്ടപ്പെട്ട സമുദ്രക്കനി അതിന്‍റെ തമിഴ് റീമേക്കിന്‍റെ സംവിധാനച്ചുമതലയും ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

കൂടുതല്‍ വായനയ്ക്ക് - ശിക്കാറില്‍ ഞാന്‍ ചതിക്കപ്പെട്ടു!
ബന്ധപ്പെട്ടവ