“മൈ നെയിം ഈസ് അവറാച്ചന്‍”

WEBDUNIA|
PRO
പാപ്പി കഴിഞ്ഞു, കൃഷ്ണനുണ്ണി കഴിഞ്ഞു, ഇനി അവറാ‍ച്ചന്‍ വരുന്നു. ഈ അവറാച്ചന്‍ രസികനാണ്. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തന്‍റേതായ രീതികള്‍ ഉള്ളവനാണ്. അതേ, ഇമ്മിണി ബല്യ അവറാച്ചന്‍ തന്നെ.

ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ കാര്യമാണ് പറഞ്ഞുവന്നത്. ചിത്രത്തിന്‍റെ പേര് ‘മൈ നെയിം ഈസ് അവറാച്ചന്‍’. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് മലയാളസിനിമയിലെ പൊന്നിന്‍‌വിലയുള്ള എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം. ‘സ്വ.ലേ’യ്ക്ക് ശേഷം കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാറും മധു വാര്യരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഇതിനുമുപ് ജോസ് തോമസ് - ദിലീപ് - സിബി - ഉദയന്‍ ടീം ഒരുമിച്ചത് ‘ഉദയപുരം സുല്‍ത്താന്‍’ എന്ന സിനിമയ്ക്കുവേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. മൈ നെയിം ഈസ് അവറാച്ചനിലെ നായികയെയോ മറ്റ് താരങ്ങളെയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും ഒരു പ്രധാന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

അടുത്ത വര്‍ഷം ദിലീപിന്‍റെ ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്ന് ‘മൈ നെയിം ഈസ് അവറാച്ചന്‍’ ആയിരിക്കും. ജോണി ആന്‍റണി, ലാല്‍ ജോസ് എന്നിവര്‍ക്കും അടുത്ത വര്‍ഷം ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :