എ ആര് റഹ്‌മാന്‍ മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു. ദിലീപ് നായകനാകുന്ന ചിത്രമാണ് റഹ്‌മാന്‍റെ മാന്ത്രിക സംഗീതത്താല്‍ അനുഗ്രഹീതമാകാന്‍ പോകുന്നത്. തമിഴകത്തെ ഒന്നാം നിര സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഗൌതവും ദിലീപും ഈ സിനിമ സംബന്ധിച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ചിത്രത്തിന്‍റെ കഥ തീരുമാനിച്ച്, പ്രൊജക്ട് പ്ലാന്‍ പൂര്‍ണമാക്കിക്കഴിഞ്ഞു. ആക്ഷന് പ്രാധാന്യമുള്ള ഒരു പ്രണയകഥയാണ് ദിലീപിനെ നായകനാക്കി ഗൌതം മേനോന്‍ ഒരുക്കുന്നതെന്നാണ് സൂചന. എ ആര് റഹ്‌മാന്‍ ഈ ചിത്രത്തിന് സംഗീതം ഒരുക്കുമെന്ന് ഗൌതം വ്യക്തമാക്കിയിട്ടുണ്ട്.
PRO
‘യോദ്ധ’യാണ് ഇതിനു മുമ്പ് എ ആര് റഹ്‌മാന്‍ സംഗീതം നല്‍കിയ മലയാള ചിത്രം. ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു. തന്‍റെ ഇനിയുള്ള മൂന്നു പ്രൊജക്ടുകളില്‍ റഹ്‌മാന്‍ സംഗീതം നല്‍കുമെന്ന് ഗൌതം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അജിത് നായകനാകുന്ന കാവല്‍, കമലഹാസന്‍റെ ഡിറ്റക്ടീവ് ആനന്ദ്, ദിലീപിന്‍റെ മലയാള ചിത്രം എന്നിവയാണവ.
എന്തായാലും ഗൌതം മേനോന്‍ - എ ആര് റഹ്‌മാന്‍ - ദിലീപ് കൂട്ടുകെട്ടിന്‍റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മല്ലുവുഡ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ഗൌതം ആലോചിക്കുന്നത്.