കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ 25ന് (‘In Ghost House Inn’ on March 25)
അണിയറ
Bookmark and Share Feedback Print
 
PRO
മാര്‍ച്ച് 25 പ്രത്യേകതയുള്ള ഒരു ദിവസമാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാലു കൂട്ടുകാര്‍ അവരെക്കാണാന്‍ വീണ്ടും എത്തുന്നു. അതെ, മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസുകുട്ടിയും വീണ്ടും വരികയാണ്. ‘തോമസുകുട്ടീ വിട്ടോടാ..” എന്ന പ്രശസ്തമായ വാക്യം കേരളക്കരയാകെ വീണ്ടും അലയടിക്കും.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഇന്‍ ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും. ടു ഹരിഹര്‍നഗറിന്‍റെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാനുറച്ചു തന്നെയാണ് സംവിധായകന്‍ ലാലും കൂട്ടരും.

ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ ഒരു ഹൊറര്‍ കോമഡിയാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരടങ്ങിയ നാല്‍‌വര്‍ സംഘത്തോടൊപ്പം രോഹിണി, ലെന, റീനാ ബഷീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധികയാണ് നായിക. ലക്‍ഷ്മി റായ്, ഗീതാ വിജയന്‍ തുടങ്ങിയവര്‍ അതിഥിതാരങ്ങളാണ്.

നാല്‍‌വര്‍ സംഘത്തിന്‍റെ താമസം ഇത്തവണ ഹരിഹര്‍ നഗറിലല്ല എന്ന വ്യത്യാസമാണ് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നിന് പ്രധാനമായുള്ളത്. അതുപോലെ അവരെ വേട്ടയാടാന്‍ ജോണ്‍ ഹോനായിയോ അയാളുടോ മകനോ ഇല്ല. പകരം സുന്ദരിയായ ഒരു പ്രേതമാണ് നാലു പേരുടെയും ഉറക്കം കെടുത്തുന്നത്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍ നാല്‍വര്‍ സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിന്‍റെ പ്രമേയം.

പി എന്‍ വേണുഗോപാലും ലാലും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വേണുവാണ്‌. വിഷു ആഘോഷമാക്കാനെത്തുന്ന നാല്‍‌വര്‍ സംഘം ഇത്തവണയും പൊട്ടിച്ചിരിയുയര്‍ത്തുമെന്നതില്‍ സംശയമില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇന് ഗോസ്റ്റ് ഹൌസ് ഇന്, കനു ഗസല്, ലാല്, മുകേഷ്, മോഹന്ലാല്