കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » മമ്മൂട്ടിക്ക് വിദ്യാബാലന്‍ നായിക (Vidya Balan in Mammootty film)
അണിയറ
Bookmark and Share Feedback Print
 
IFM
ബോളിവുഡ് സുന്ദരി വിദ്യാബാലന്‍ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ആദ്യ ചിത്രമായ ‘ചക്രം’ പാതിവഴിയില്‍ നിന്നപ്പോള്‍ മലയാളം ഉപേക്ഷിച്ച് ഹിന്ദിയിലേക്ക് ചേക്കേറിയ വിദ്യാബാലന്‍ അവിടെ അമിതാഭ് ബച്ചന്‍റെ മാതാവായി വരെ (‘പാ’ ഓര്‍ക്കുക) അഭിനയിച്ചു. ഇപ്പോഴിതാ, വീണ്ടും മലയാളത്തില്‍ ഒരുകൈ നോക്കാനിറങ്ങുകയാണ് താരം. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി.

യുവസംവിധായകനായ പ്രസാദ് സംവിധാനം ചെയ്യുന്ന ‘മതിലുകള്‍ക്കപ്പുറം’ എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ നായികയായി വിദ്യ എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. വൈക്കം മുഹമ്മദ് ബഷീറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മതിലുകളില്‍ പരസ്പരം കാണാതെ, ഒരു മതിലിന് അപ്പുറവുമിപ്പുറവും നിന്ന് പ്രണയിക്കുന്ന ബഷീറിന്‍റെയും നാരായണിയുടെയും കഥയാണ് അടൂര്‍ പറഞ്ഞത്. ബഷീറിനും നാരായണിക്കും പിന്നീട് എന്ത് സംഭവിച്ചു എന്നും ബഷീറിന്‍റെ ജീവിതത്തില്‍ പിന്നീടുണ്ടായ സംഭവങ്ങളും ചേര്‍ത്ത് ഈ പ്രണയകഥ പൂര്‍ണമാക്കുകയാണ് പ്രസാദ്.

മതിലുകള്‍ക്കപ്പുറം എന്ന സിനിമയുടെ തിരക്കഥ പ്രസാദ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ചിത്രീകരണത്തീയതി പിന്നീട് പ്രഖ്യാപിക്കും. രവി കെ ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ലൈവ് റെക്കോര്‍ഡിംഗായിരിക്കും ചിത്രത്തിന്. ശബ്ദലേഖകന്‍ സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയാണ്.

പ്ലേ ഹൌസിന്‍റെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന മതിലുകള്‍ക്കപ്പുറം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മുമ്പ് കലാഭവന്‍ മണിയെ നായകനാക്കി ‘പാഞ്ചജന്യം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് പ്രസാദ്. എന്നാല്‍ കലാപരമായും സാമ്പത്തികമായും ദയനീയ പരാജയമായിരുന്നു ആ സിനിമ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, വിദ്യാബാലന്, പ്രസാദ്, മോഹന്ലാല്, ദിലീപ്, ഡോണ് ദേവരാമന്