കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » താന്തോന്നി - മറ്റൊരു ലേലം! (Prithvi in Thanthonni)
അണിയറ
Feedback Print Bookmark and Share
 
PRO
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാ‍നം ചെയ്ത ‘ലേലം’ എന്ന സിനിമ ആരും മറന്നിട്ടുണ്ടാവില്ല. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്ഗോപി ആടിത്തിമിര്‍ത്ത ചിത്രമായിരുന്നു ലേലം. അതേസ്വഭാവത്തില്‍, അതേ കഥാ ഘടനയില്‍ ഒരു സിനിമ അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പേര് ‘താന്തോന്നി’. നായകന്‍ പൃഥ്വിരാജ്.

ആനക്കാട്ടില്‍ ചാക്കോച്ചിക്ക് പകരം ഇവിടെ നായക കഥാപാത്രത്തിന് പേര് വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ പശ്ചാത്തലമാണ് താന്തോന്നിക്കുമുള്ളത്. “ലേലത്തിന് ശേഷം ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ ഇമോഷനും ആക്ഷനും സമം ചേര്‍ത്ത ഒരു തിരക്കഥ ഇപ്പോഴാണ് ഞാന്‍ കാണുന്നത്” - പൃഥ്വിരാജ് പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം ടി എ ഷാഹിദ് രചിച്ച ഈ സിനിമ തിരക്കഥയുടെ മികവിനാല്‍ ഇപ്പോള്‍ തന്നെ സിനിമാലോകത്ത് ചര്‍ച്ചാവിഷയമാണ്. ‘അലിഭായ്’ ഏല്‍പ്പിച്ച പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ ആവശ്യത്തിലേറെ വെടിമരുന്ന് നിറച്ച ഒരു സ്ക്രിപ്റ്റാണത്രേ ഷാഹിദ് തയ്യാറാക്കിയിരിക്കുന്നത്.

കോടീശ്വരന്‍‌മാരുടെ തറവാട്ടില്‍, പന്ത്രണ്ടു മക്കളില്‍ ഏറ്റവും ഇളയവനായാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തിന്‍റെ ജനനം. സഹോദരങ്ങളൊക്കെ വലിയവരാണ്. മന്ത്രി, ഡോക്ടര്‍, പൊലീസ് സൂപ്രണ്ട്, കളക്ടര്‍ എന്നിങ്ങനെയാണ് അവരുടെയൊക്കെ പദവികള്‍. ആരെങ്കിലും പറയുന്നത് അനുസരിക്കുന്ന ശീലം കൊച്ചുകുഞ്ഞിനില്ല. തനിക്ക് തോന്നിയതു പോലെ അവന്‍ ജീവിക്കുന്നു. ഒരു താന്തോന്നി!

നവാഗതനായ ജോര്‍ജ്ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘താന്തോന്നി’യുടെ ചിത്രീകരണം ഒറ്റപ്പാലം, പോണ്ടിച്ചേരി, പൊള്ളാച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുകയാണ്. തമിഴ്, തെലുങ്ക് താരം ഷീലയാണ് ഈ സിനിമയില്‍ പൃഥ്വിരാജിന്‍റെ നായികയാകുന്നത്. വൈശാഖ് ഫിലിംസിന്‍റെ ബാനറില്‍ രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നാസര്‍, സായ്കുമാര്‍, ബിജുമേനോന്‍, ജഗതി, ലാലു അലക്സ്, അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നാല് പതിറ്റാണ്ടിന് ശേഷം കെ പി ഉദയഭാനു ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തുന്നതും താന്തോന്നിയിലൂടെയാണ്. ടി എ ഷാഹിദ് രചിച്ച് തേജ് മെര്‍വിന്‍ ഈണമിട്ട “കാറ്റു പറഞ്ഞതും കടല് പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ...” എന്ന ഗാനമാണ് ഉദയഭാനു ആലപിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഷാജി കൈലാസ്, ജോഷി, രണ്ജി പണിക്കര്, രവി ദ്രോണര്, രഞ്ജിത്, ലേലം, എ കെ സാജന്, ടി എ ഷാഹിദ്, എന് ആര് സഞ്ജീവ്