തമിഴകത്ത് തരംഗം സൃഷ്ടിച്ച ഞാന്‍ അവന്‍ ഇല്ലൈ എന്ന സിനിമയുടെ രണ്ടാം ഭാഗം ഈ മാസം 27ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. അതെ, ചൂടന്‍ മസാല രംഗങ്ങള്‍ കുത്തിനിറച്ചാണ് സിനിമ എത്തുന്നതെന്ന് സാരം. മിനിറ്റുകള്‍ നീണ്ടു നില്‍ക്കുന്ന ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളും അഞ്ചു നായികമാരുടെ നിര്‍ലോഭമുള്ള മേനിപ്രദര്‍ശനവും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പ്.
ജീവന്‍ ആണ് ‘നാന്‍ അവന് ഇല്ലൈ -2’ലും നായകന്‍. 2007ല്‍ ഈ സിനിമയുടെ ഒന്നാം ഭാഗവും ഗ്ലാമര്‍ പ്രദര്‍ശനങ്ങളാലാണ് ശ്രദ്ധേയമായതെങ്കില്‍, ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്ന ചിത്രമാണ് നാന്‍ അവന് ഇല്ലൈ - 2 എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ശെല്‍വയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ലക്‍ഷ്മി റായ്, സംഗീത, ശ്വേതാ മേനോന്‍, ഹേമ മാലിനി, രചന മൌര്യ എന്നിവരാണ് ഈ സിനിമയിലെ നായികമാര്‍. ഇവര്‍ മത്സരിച്ചാണ് മേനിപ്രദര്‍ശനം നടത്തിയിരിക്കുന്നത്. ഒട്ടേറെ ചുംബന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
“ഈ ചിത്രത്തില്‍, പെണ്ണുപിടിയനായ നായകന്‍ തന്‍റെ താവളം വിദേശത്തേക്ക് മാറ്റുകയാണ്. ഒന്നാം ഭാഗത്തേക്കാള്‍ ഏറെ രസകരമായാണ് എന്‍ എ ഐ - 2 ഒരുക്കിയിരിക്കുന്നത്.” - സംവിധായകന്‍ പറയുന്നു. വിജയ് ആന്‍റണി ഈണം നല്‍കിയ ഗംഭീര ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.