കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » മമ്മൂട്ടിയുടെ ‘പ്രമാണി’ ഡിസംബറില്‍ (Mammootty in 'Pramani')
അണിയറ
Feedback Print Bookmark and Share
 
PRO
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘പ്രമാണി’യുടെ ചിത്രീകരണം ഡിസംബര്‍ 20ന് ആരംഭിക്കും. മമ്മൂട്ടിക്കായി നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബകഥയാണ് ഉണ്ണികൃഷ്ണന്‍ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഴിമതിവീരനായ ഒരു പഞ്ചായത്തു പ്രസിഡന്‍റിന്‍റെ വേഷമാണ് മമ്മൂട്ടിക്ക്. കാവ്യാ മാധവന്‍ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായേക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പഞ്ചായത്തു പ്രസിഡന്‍റായിരിക്കുന്ന രാഘവപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഴിമതി നടത്തുന്ന രാഘവപ്പണിക്കരുടെ ഉള്ളിലും പക്ഷേ നന്‍‌മയുടെ ഉറവ വറ്റാതെ കിടപ്പുണ്ട്. അത് കണ്ടെത്തുന്നത് ഒരു വനിതാ പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ പഞ്ചായത്തു സെക്രട്ടറിയാണ് കഥയിലെ നായിക.

സൂര്യ സിനിമയുടെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന പ്രമാണിയില്‍ സിദ്ദിഖ്‌, സലിംകുമാര്‍, ജഗതി, ഇന്നസെന്‍റ്‌‌, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവരും അഭിനയിക്കുന്നു. സിദ്ദിഖിന് വില്ലന്‍ വേഷമാണെന്ന് സൂചനയുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പ്രമാണി. സ്മാര്‍ട്ട്‌സിറ്റി, മാടമ്പി, ഐ ജി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇവയില്‍ മാടമ്പി വന്‍‌വിജയം നേടി. മാടമ്പിക്കു ശേഷം ബി സി ജോഷിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പ്രമാണിക്കുണ്ട്. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, ഉണ്ണികൃഷ്ണന്, രഞ്ജിത്, രവി ദ്രോണര്, ഷാജി കൈലാസ്, എ കെ സാജന്