കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ക്രിസ്മസിന് മുമ്പ് 10 സിനിമകള്‍! (10 films before Christmas)
അണിയറ
Feedback Print Bookmark and Share
 
PRO
സിനിമകള്‍ റിലീസാവുകയും പരാജയപ്പെടുകയും ചെയ്യുന്ന പരിപാടി ഇടവേളകളില്ലാതെ തുടരുകയാണ്. ഈ വര്‍ഷം റിലീസായ ചിത്രങ്ങളില്‍ നിര്‍മ്മാതാവിന് മുതല്‍മുടക്ക് തിരികെക്കൊടുത്ത മൂന്നു സിനിമകളാണുള്ളത്. ടു ഹരിഹര്‍ നഗര്‍, ഭാഗ്യദേവത, മകന്‍റെ അച്ഛന്‍ എന്നിവയാണത്. രസകരമായ വസ്തുത ഇവയിലൊന്നുപോലും സൂപ്പര്‍സ്റ്റാര്‍ ചിത്രമല്ല എന്നതാണ്.

വരുന്ന ക്രിസ്മസിന് മുമ്പ് പത്തോളം ചിത്രങ്ങള്‍ റിലീസിന് തയ്യാറായിക്കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. നവംബര്‍ 19 മുതല്‍ ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിത്തുടങ്ങും. എം ടി - ലാല്‍ ജോസ് ടീമിന്‍റെ പ്രണയചിത്രം ‘നീലത്താമര’യാണ് 19ന് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്.

20ന് രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുക. രമേഷ് പിഷാരടി, മുകേഷ് എനിവര്‍ നായകന്‍‌മാരാകുന്ന കപ്പല്‍ മുതലാളി, വിനീതിന്‍റെ കെമിസ്ട്രി എന്നിവയാണവ. കപ്പല്‍ മുതലാളി സംവിധാനം ചെയ്തിരിക്കുന്നത് താഹയാണ്. വിജി തമ്പിയുടെ ഹൈസ്കൂള്‍ ത്രില്ലറാണ് കെമിസ്ട്രി.

മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രഞ്ജിത് സിനിമ ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ റിലീസാകുന്നത് നവംബര്‍ 27നാണ്. ചരിത്രപശ്ചാത്തലത്തിലുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണിത്. നമിത ആദ്യമായി മലയാളത്തിലെത്തുന്ന ബ്ലാക് സ്റ്റാലിയണ്‍ എന്ന സിനിമയും അന്ന് റിലീസാകും. പ്രമോദ് പപ്പനാണ് ബ്ലാക് സ്റ്റാലിയണ്‍ ഒരുക്കുന്നത്.

ഡിസംബര്‍ നാലിന് സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ് - നയന്‍‌താര ചിത്രം ‘ബോഡിഗാര്‍ഡ്’ റിലീസാകും. ദിലീപിന്‍റെ നായികയായി ആദ്യമായാണ് നയന്‍സ് അഭിനയിക്കുന്നത്. അന്നുതന്നെയാണ് ജയറാം - ഉണ്ടപക്രു ടീമിന്‍റെ ‘മൈ ബിഗ് ഫാദര്‍’ എത്തുന്നതും. കനിഹയാണ് ആ ചിത്രത്തില്‍ നായിക.

നവംബര്‍ 11ന് ജയറാമിന്‍റെ തന്നെ ‘ഹാപ്പി ഹസ്ബന്‍ഡ്സ്’ തിയേറ്ററുകളിലെത്തും. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവരും നായകന്‍‌മാരാണ്. രണ്ട് ചെറിയബജറ്റ് ചിത്രങ്ങളും ഡിസംബര്‍ 25ന് മുമ്പ് തിയേറ്ററുകളിലെത്തും എന്നറിയുന്നു.

ക്രിസ്മസിന് മുമ്പ് തിരക്കുപിടിച്ചെത്തുന്ന ഈ സിനിമകളില്‍ എത്രയെണ്ണം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുക്കും എന്നത് കാണാന്‍ സിനിമാലോകം കാത്തിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നീലത്താമര, പാലേരിമാണിക്യം, ബോഡിഗാര്ഡ്, മമ്മൂട്ടി, ലാല് ജോസ്, ദിലീപ്, നയന്സ്