കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » സാമ്പത്തികപ്രതിസന്ധി: പൃഥ്വിച്ചിത്രം ഷാജി നിര്‍ത്തിവച്ചു (Shaji Kailas postponed 'Raghupathi Raghava Rajaram')
അണിയറ
Feedback Print Bookmark and Share
 
PRO
പൃഥ്വിരാജ് നായകനാകുന്ന ‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമയുടെ ചിത്രീകരണം ഷാജി കൈലാസ് നിര്‍ത്തിവച്ചു. നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് സൂചന. പൃഥ്വിയുടെ സിനിമ മാറ്റിവച്ചതോടെ മമ്മൂട്ടി നായകനാകുന്ന ‘ദ്രോണ2010’ എന്ന ചിത്രത്തിന്‍റെ ജോലികളിലേക്ക് ഷാജി കടക്കുകയാണ്. ദ്രോണയുടെ ചിത്രീകരണം ഈയാഴ്ച ആരംഭിക്കും.

പാര്‍കോ ലാബ്സിന്‍റെ ബാനറില്‍ മുരളിയാണ് ‘രഘുപതി രാഘവ രാജാറാം’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പലതായതോടെ നിര്‍മ്മാതാവിന്‍റെ സ്ഥിതി പരുങ്ങലിലായെന്നാണ് അറിയുന്നത്. രഘുപതി എന്ന ഡോക്ടറായും രാഘവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും രാജാറാം എന്ന അധോലോക നായകനായുമാണ് ഈ സിനിമയില്‍ പൃഥ്വി വേഷമിടുന്നത്.

കൊച്ചി, തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചു വന്നത്. ലൊക്കേഷനുകള്‍ കൂടിയതോടെ ഷൂട്ടിംഗ് ദിവസങ്ങളുടെ എണ്ണവും കൂടി. നിര്‍മ്മാണച്ചെലവ് അധികരിക്കാന്‍ ഇത് കാരണമായതായി അറിയുന്നു. എന്നാല്‍ ‘രഘുപതി രാഘവ രാജാറാം’ ചിത്രീകരണം നിര്‍ത്തിവച്ചതിന് മറ്റു പല കാരണങ്ങളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
PRO


മമ്മൂട്ടിയുടെ ഡേറ്റ് കൃത്യമായി ലഭിച്ചതോടെ ദ്രോണയ്ക്കു വേണ്ടി പൃഥ്വിച്ചിത്രം ഷാജി കൈലാസ് മാറ്റിവച്ചതായാണ് ഒരു പ്രചരണം. കുറ്റിത്താടി വളര്‍ന്ന രൂപത്തിലുള്ള മമ്മൂട്ടിയെയാണ് ദ്രോണയ്ക്ക് ആവശ്യം. ഇപ്പോള്‍ ചിത്രീകരണം തുടങ്ങുകയാണെങ്കില്‍ ആ ഗെറ്റപ് ഉപയോഗിക്കാന്‍ കഴിയും. ഇതിനായി മനഃപൂര്‍വം പൃഥ്വിരാജ് ചിത്രം ഒഴിവാക്കുകയാണ് ഷാജി ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദി കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്‍ എന്നിവയാണ് ഷാജി കൈലാസും മമ്മൂട്ടിയും മുമ്പ് ഒരുമിച്ച സിനിമകള്‍. ഷാജിയുടെ ‘നരസിം‌ഹ’ത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തിയിരുന്നു. ദ്രോണയില്‍ കനിഹയും ശ്വേതാ വിജയ്‌യുമാണ് മമ്മൂട്ടിയുടെ നായികമാര്‍. രാജാറാമിനും ദ്രോണയ്ക്കും തിരക്കഥയൊരുക്കിയത് എ കെ സാജനാണെന്നതാണ് മറ്റൊരു പ്രത്യേകത.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഷാജി കൈലാസ്, ദ്രോണ, രവി ദ്രോണര്, എ കെ സാജന്, മമ്മൂട്ടി, പൃഥ്വിരാജ്