കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » മീരാ ജാസ്മിന്‍ യക്ഷിയാകുന്നു! (Meera Jasmine to play lead in a horror film)
അണിയറ
Feedback Print Bookmark and Share
 
PRO
‘മാടന്‍‌കൊല്ലി’ എന്ന ചിത്രത്തില്‍ യക്ഷിയുടെ വേഷത്തില്‍ കാവ്യാ മാധവനെ പരിഗണിച്ചിരുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ തനിക്ക് ആ റോള്‍ ചേരില്ലെന്ന ന്യായം പറഞ്ഞ് കാവ്യ ചിത്രത്തില്‍ നിന്ന് പിന്‍‌മാറി. ഇപ്പോഴിതാ മലയാളത്തിന്‍റെ താരറാണി മീരാ ജാസ്മിന്‍ യക്ഷിയായി അഭിനയിക്കുന്നു. പക്ഷേ മാടന്‍ കൊല്ലിയിലല്ലെന്ന് മാത്രം. ഒരു തെലുങ്ക് ചിത്രത്തിലാണ് മീര യക്ഷിയാകുന്നത്.

‘മോക്ഷ’ എന്ന തെലുങ്ക് ചിത്രത്തിലാണ് മീരയുടെ യക്ഷിക്കഥാപാത്രം. ഒരു ഹൊറര്‍ ചിത്രത്തില്‍ ആദ്യമായാണ് മീര വേഷമിടുന്നത്. നിഷ്‌കളങ്കയായ ഒരു യുവതിയായും പിന്നീട് പ്രേതബാധ ആവേശിക്കുന്നവളായുമാണ് മീര വേഷമിടുന്നതെന്നാണ് സൂചന. ‘ബ്ലാക്ക് ആന്‍റ്‌ വൈറ്റ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രീകാന്ത് വെമലപ്പള്ളിയാണ് മോക്ഷ സംവിധാനം ചെയ്യുന്നത്.

നവംബര്‍ 11ന് ചിത്രീകരണം ആരംഭിക്കും. ഡിസംബര്‍ 15 വരെ രാമോജി റാവു ഫിലിം സിറ്റിയാണ് ലൊക്കേഷന്‍. അടുത്ത ഷെഡ്യൂള്‍ ചെന്നൈയിലാണ് നടക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ‘മോക്ഷ’ ഗ്രാഫിക്സ് വര്‍ക്കുകള്‍ കൊണ്ട് സമ്പന്നമായിരിക്കും. രാജീവ് മോഹന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും മോക്ഷ എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. മീരാ ജാസ്മിന്‍ അഭിനയിക്കാന്‍ തയ്യാറായതും അതുകൊണ്ടു തന്നെ. കാവ്യയുടെ യക്ഷിവേഷം കണ്ടില്ലെങ്കിലെന്താ, മീരയെ ആ രൂപത്തില്‍ കാണാനാകുമല്ലോ എന്ന ആശ്വാസത്തിലാണ് മലയാളം പ്രേക്ഷകര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീരാ ജാസ്മിന്, മാടന് കൊല്ലി, കാവ്യ, മേജര് രവി, ഷാജി കൈലാസ്, മമ്മൂട്ടി