കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » മമ്മൂട്ടി വീണ്ടും കോളജ് അധ്യാപകന്‍! (What’s between Bharath and Mammootty?)
അണിയറ
Feedback Print Bookmark and Share
 
PRO
മമ്മൂട്ടി വീണ്ടും കോളജ് അധ്യാപകനാകുന്നു. ‘മഴയെത്തും മുന്‍‌പേ’യ്ക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തുന്ന അധ്യാപകവേഷം പക്ഷേ മലയാളത്തില്‍ അല്ലെന്ന് മാത്രം. ഒരു തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി അധ്യാപകനാകുന്നത്. ‘സത്യം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്.

ഇതൊരു ആക്ഷന്‍ ചിത്രമാണ്. യുവതാരം ഭരത് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കോളജിലെ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ഹൃദയബന്ധം ആക്ഷന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.

ആദ്യ ചിത്രമായ സത്യം പരാജയപ്പെട്ടതിന്‍റെ കേടുതീര്‍ക്കുക എന്ന വലിയ ചുമതലയാണ് സംവിധായകന്‍ രാജശേഖറിനുള്ളത്. അതിനാലാണ് മലയാളത്തിന്‍റെ മെഗാസ്റ്റാറിനെ രാജശേഖര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. കണ്ടേന്‍ കാതലായ് എന്ന വിജയചിത്രത്തിലൂടെ തമിഴകത്ത് വീണ്ടും തരംഗമായിരിക്കുന്ന ഭരത്തിന്‍റെ സാന്നിധ്യവും ചിത്രത്തിന് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍.

ദളപതി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം, കാര്‍മേഘം, പുതയല്‍, ജൂനിയര്‍ സീനിയര്‍, വിശ്വതുളസി, അഴകന്‍, മൌനം സമ്മതം തുടങ്ങിയവയാണ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലാല്, രവി ദ്രോണര്, മണിരത്നം, ഭരത്, രാജശേഖര്