കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » അനന്യ തമിഴില്‍ ബാലാമണി (Ananya become Balamani in Nandanam remake)
അണിയറ
Feedback Print Bookmark and Share
 
PRO
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നന്ദനത്തിന്‍റെ, സുബ്രഹ്മണ്യം ശിവ ഒരുക്കുന്ന തമിഴ് റീമേക്കില്‍ അനന്യ നായികയാവുന്നു. മലയാളത്തില്‍ നവ്യാ നായര്‍ അവതരിപ്പിച്ച കൃഷ്ണ ഭക്തയായ ബാലാമണിയെന്ന വേലക്കാരിയുടെ വേഷമാണ് നാടോടികള്‍ ഫെയിം അനന്യ (മലയാളത്തില്‍ ആയില്യ) തമിഴില്‍ അവതരിപ്പിക്കുന്നത്.

തമിഴില്‍ ബാലാമണിയായി ആ‍ദ്യം പ്രിയാമണിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്ലാസ്‌മേറ്റ്സിന്‍റെ തമിഴ് പതിപ്പായ ‘നിനൈത്താലെ ഇനിക്കും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ്-പ്രിയാമണി ജോഡികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാഞ്ഞതോടെ അനന്യക്ക് നറുക്ക് വീഴുകയായിരുന്നു.

പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ അരവിന്ദ് അവതരിപ്പിച്ച കൃഷ്ണ വേഷം യുവതാരം ധനുഷ് ആണ് തമിഴില്‍ അവതരിപ്പിക്കുന്നത്. കൃഷ്ണനു പകരം മുരുകുനായിട്ടായിരിക്കും ധനുഷ് തമിഴില്‍ അവതരിക്കുക.

ധനുഷ് നായകനായ തിരുടാ തിരുടി, ജീവ നായകനായ പൊരി, സംവിധായകന്‍ അമീര്‍ നായകനാവുന്ന യോഗി എന്നിവയാണ് സുബ്രഹ്‌മണ്യം ശിവ മുന്‍പൊരുക്കിയിട്ടുള്ള ചിത്രങ്ങള്‍. ഈ മാസം 17ന് പഴനിയില്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും. തിരക്കഥാകൃത്ത് രഞ്ജിത് ആദ്യമായി സംവിധായക വേഷമണിഞ്ഞ നന്ദനം പൃഥ്വിരാജിന്‍റെയും ആദ്യ ചിത്രമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നന്ദനം, തമിഴ്, അനന്യ, പൃഥ്വിരാജ്