കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ശ്രുതി വീണ്ടും അഭിനയിക്കുന്നു; ഇത്തവണ തെലുങ്കില്‍ (Shruti, Siddharth in Telugu film)
അണിയറ
Feedback Print Bookmark and Share
 
IFM
ശ്രുതി ഹാസന്‍ ‘അഭിനയം’ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിന് ശേഷം വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമലഹാ‍സന്‍റെ മകള്‍. ഇത്തവണ തെലുങ്ക് ചിത്രത്തില്‍ നായികയായാണ് ശ്രുതി എത്തുന്നത്.

ഒട്ടേറെ ഹിന്ദി തിരക്കഥകള്‍ ശ്രുതി വായിച്ചിരുന്നു. എന്നാല്‍ മനസില്‍ തൊടുന്ന ഒന്നുപോലും കിട്ടാത്തതുകൊണ്ടാണ് തെലുങ്ക് സംവിധായകരെ കഥ പറയാന്‍ ക്ഷണിച്ചത്. അതില്‍ ഒരു കഥ ശ്രുതിക്ക് നന്നേ ബോധിച്ചു. തന്‍റെ ടാലന്‍റിനും ഇമേജിനും പറ്റിയ കഥാപാത്രവും. ഉടന്‍ തന്നെ ശ്രുതി ഹാസന്‍ സമ്മതം മൂളി. സിദ്ധാര്‍ത്ഥ് ആണ് ഈ സിനിമയില്‍ ശ്രുതിക്ക് നായകനാകുക.

ദേശീയ അവാര്‍ഡ് ജേതാവായ പ്രകാശ് റാവുവാണ് ശ്രുതിയുടെ ആദ്യ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു ഫാന്‍റസി സ്റ്റോറിയാണ്. നവംബര്‍ മധ്യത്തോടെ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും.

ലക്ക് എന്ന ഹിന്ദി ചിത്രത്തിലെ നായികയായാണ് ശ്രുതി അഭിനയരംഗത്ത് അരങ്ങേറിയത്. എന്നാല്‍ സിനിമ തകര്‍ന്നതിനാല്‍ അരങ്ങേറ്റം അത്ര ഭംഗിയായില്ല. അതിനു ശേഷമാണ് കമലഹാസനും മോഹന്‍ലാലും ഒന്നിച്ച ഉന്നൈപ്പോല്‍ ഒരുവന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഉന്നൈപ്പോലിലെ സംഗീതവും വേണ്ടത്ര ക്ലിക്കായില്ല. ഇനി അഭിനയരംഗത്ത് തുടരാനാണ് ശ്രുതി തീരുമാനിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രുതി, കമലഹസന്, തെലുങ്ക്, സിദ്ധാര്ത്ഥ്, മമ്മൂട്ടി, മോഹന്ലാല്