കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » വരുന്നൂ, സീനിയര്‍ മാന്‍‌ഡ്രേക്ക്! (Senior Mandrake to unroll)
അണിയറ
Feedback Print Bookmark and Share
 
PRO
ജൂനിയര്‍ മാന്‍ഡ്രേക്ക് ഓര്‍മ്മയില്ലേ? ഒരു മാന്‍ഡ്രേക്ക് പ്രതിമ വരുത്തിവയ്ക്കുന്ന കുഴപ്പങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റായ സിനിമ. സിനിമ മറന്നാലും ആ ചിത്രത്തില്‍ ജഗതി അവതരിപ്പിച്ച കഥാപാത്രത്തെ മറക്കാനിടയില്ല.

തലമാത്രം പുറത്താക്കി ഉടല്‍ മണ്ണില്‍ കുഴിച്ചിട്ട് ഭ്രാന്തിന് ചികിത്സ നടത്തേണ്ടി വരുന്ന ജഗതിയുടെ കഥാപാത്രത്തിന്‍റെ മൂക്കില്‍ ഒരു തുമ്പി വന്നിരിക്കുന്നതും തുടര്‍ന്നുള്ള രംഗങ്ങളും മലയാളിയെ ഏറെ ചിരിപ്പിച്ചതാണ്.

അലി അക്ബര്‍ സംവിധാനം ചെയ്ത ജൂനിയര്‍ മാന്‍ഡ്രേക്കിന് രണ്ടാം ഭാഗം വരികയാണ്. ‘സീനിയര്‍ മാന്‍ഡ്രേക്ക്’ എന്നാണ് ചിത്രത്തിന് പേര്. ജൂനിയര്‍ മാന്‍ഡ്രേക്കിലെ താരങ്ങളില്‍ ഭൂരിഭാഗവും ഈ ചിത്രത്തിലും അണിനിരക്കും. ജഗദീഷ് തന്നെയാണ് ചിത്രത്തിലെ നായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല.

എന്നാല്‍ ജഗതി ഈ സിനിമയിലും തന്‍റെ ചിരിപ്രകടനം തുടരും. സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങള്‍ കൂടി എത്തുന്നതോടെ സീനിയര്‍ മാന്‍ഡ്രേക്ക് ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുമെന്ന് ഉറപ്പ്.

എം ആന്‍റ്‌ എസ് പ്രൊഡക്ഷന്‍റെ ബാനറില്‍ മമ്മി സെഞ്ച്വറിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സീനിയര്‍ മാന്‍ഡ്രേക്ക് ലോബജറ്റ് കോമഡിച്ചിത്രങ്ങളുടെ വസന്തകാലത്തിന് വീണ്ടും ആരംഭം കുറിച്ചേക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജൂനിയര് മാന്ഡ്രേക്ക്, ജഗദീഷ്, ജഗതി, അലി അക്ബര്, സുരാജ്