കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » വിലക്ക് നീങ്ങി; മീര വീണ്ടും മലയാളത്തില്‍! (Meera Jasmine, back to Mollywood)
അണിയറ
Feedback Print Bookmark and Share
 
PRO
മീരാ ജാസ്മിനെതിരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത വിലക്ക് നീങ്ങി. ഇതോടെ മലയാളത്തിലേക്ക് മീര തിരിച്ചെത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര അഭിനയിക്കുന്ന മലയാളചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് അഞ്ചലാണ്. പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു.

നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മനോജ് കെ ജയനാണ് നായകവേഷം ചെയ്യുന്നത്. ജഗതി ശ്രീകുമാറാണ് ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു താരം. ആദിത്യ ഫിലിംസിന്‍റെ ബാനറില്‍ എ കെ പിള്ള നിര്‍മ്മിക്കുന്ന ഈ സിനിമയുടെ രചന ഡോ. രാജേന്ദ്രബാബുവാണ്. സ്ഫടികം, യുവതുര്‍ക്കി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള രാജേന്ദ്രബാബുവിന്‍റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.

ഒ എന്‍ വി കുറുപ്പ് രചിച്ച ഗാനങ്ങള്‍ക്ക് നവാഗതനായ ഡോ. സുരേഷ് മണിമലയാണ് സംഗീതം നല്‍കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. കലാമൂല്യവും കച്ചവടവും സമന്വയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മീരാ ജാസ്മിന്‍റെ മടങ്ങിവരവുകൊണ്ടു തന്നെ ഈ പ്രൊജക്ട് സിനിമാവൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

താരസംഘടനയായ ‘അമ്മ’യുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ട്വന്‍റി20യില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതോടെയാണ് മീരാജാസ്മിന് മലയാള സിനിമയില്‍ ഒരു അപ്രഖ്യാപിത വിലക്ക് നിലവില്‍ വന്നത്. നേരത്തേ കരാറായിരുന്ന പല മലയാള ചിത്രങ്ങളില്‍ നിന്നും മീര ഒഴിവാക്കപ്പെട്ടു. പുതിയ പ്രൊജക്ടുകളിലേക്ക് ആരും വിളിക്കാതെയായി. ഇക്കാലത്ത് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മീര നിര്‍ബന്ധിതയായി.

നായികാദാരിദ്ര്യം മൂലം വലയുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ മീരാ ജാസ്മിനെ തിരികെ വിളിക്കണമെന്ന ആവശ്യം എങ്ങുനിന്നും ഉയര്‍ന്നിരുന്നു. ഇതോടെയാണ് മീരയ്ക്കെതിരായ വിലക്ക് നീക്കപ്പെട്ടത്. എന്നാല്‍ വിലക്ക് മാറ്റാനായി എന്തെങ്കിലും ഉപാധികള്‍ മീരയ്ക്ക് അംഗീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്നറിയില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീരാ ജാസ്മിന്, മമ്മൂട്ടി, മനോജ് കെ ജയന്, ജഗതി, മോഹന്ലാല്, ദിലീപ്, രവി ദ്രോണര്