ബോളിവുഡിലെ ഖാന്‍മാരുടെ നായികയായി മിന്നിത്തിളങ്ങുന്ന അസിന് ഉറക്കം നഷ്ടപ്പെട്ടേക്കാവുന്ന ഒരു വാര്‍ത്ത. കോളിവുഡില്‍ തന്‍റെ മുഖ്യ എതിരാളിയായിരുന്ന നയന്‍താര ഹിന്ദിയിലും അരങ്ങേറ്റം കുറിക്കുകയാണ്. അതും സല്‍മാന്‍ഖാന്‍റെ നായികയായി. സംവിധായകനോ - സാക്ഷാല്‍ പ്രഭുദേവ!
ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘വാണ്ടഡ്’ ഒരുക്കിയ പ്രഭുദേവ അതിന് രണ്ടാം ഭാഗം തയ്യാറാക്കുകയാണ്. ‘മോസ്റ്റ് വാണ്ടഡ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സല്‍മാന്‍ ഖാനും നയന്‍താരയുമാണ് ജോഡികള്‍. വാണ്ടഡ് നിര്‍മ്മിച്ച ബോണി കപൂര്‍ തന്നെയാണ് മോസ്റ്റ് വാണ്ടഡിന്‍റെയും നിര്‍മ്മാതാവ്.
ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നയന്‍താര തന്നെയാണ് നായിക എന്ന് ഉറപ്പായിട്ടുണ്ട്. പ്രഭുദേവയാണ് നായികയായി നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത്. നയന്‍സിന്‍റെ തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുള്ള നിര്‍മ്മാതാവ് ബോണി കപൂര്‍ ഉടന്‍ തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
IFM
ഏറെ ശ്രദ്ധിച്ചാണ് നയന്‍സ് തന്‍റെ ഭാവി പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്. തമിഴില്‍ ആര്യയുടെ നായികയായി ‘ബോസ് എങ്കിറ ഭാസ്കരന്‍’, കന്നഡയില്‍ ‘കിച്ചക്ക’, മലയാളത്തില്‍ ശ്യാമപ്രസാദിന്‍റെ ‘എലക്ട്ര’ എന്നിവയാണ് നയന്‍താര അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍. എലക്ട്രയില്‍ ആര്യ തന്നെയാണ് നായകന്‍. തമിഴില്‍ നയന്‍സ് നായികയായ ആദവന്‍ വന്‍ ഹിറ്റായി മാറുകയാണ്. മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച ‘ബോഡിഗാര്‍ഡ്’ ആണ് നയന്‍താരയുടേതായി ഉടന്‍ റിലീസ് ആകാനുള്ള ചിത്രം.
വാല്‍ക്കഷണം: പ്രഭുദേവയുമായുള്ള ചുറ്റിക്കറങ്ങലിന് ഗുണമുണ്ടായി. ബോളിവുഡിലേക്കൊരു ടിക്കറ്റ്. വാണ്ടഡിന്‍റെ പ്രീമിയറിന് ഫ്ലൈറ്റ് പിടിച്ച് എത്തിയതൊക്കെ എന്തിനാണെന്നാ വിചാരം? ഈ അയണ്‍ലേഡി ഒന്നു നിനച്ചാല്‍...