കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » മോഹന്‍ലാല്‍ ചിത്രം ‘ഗാഥ’ (Mohanlal film - Gaatha)
അണിയറ
Feedback Print Bookmark and Share
 
PRO
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാഥ’. വാനപ്രസ്ഥത്തിന് ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ടി പത്മനാഭന്‍റെ ‘കടല്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാജി ‘ഗാഥ’ ഒരുക്കുന്നത്. 2010 ജനുവരിയില്‍ ലഡാക്കിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

വാനപ്രസ്ഥത്തിന്‍റെ ക്യാമറാമാനായ റെനറ്റോ ബര്‍ട്ടോയാണ് ഗാഥയ്ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീതം. കലാസംവിധാനം തോട്ടാധരണി. ചെന്നൈ, വിയന്ന എന്നിവിടങ്ങളിലായി റെക്കോര്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയാകും. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

ഏറെക്കാലമായി ഈ പ്രൊജക്ടിനെപ്പറ്റി ഷാജി ആലോചിക്കുന്നുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു. ഗാഥയുടെ കടലാസുജോലികള്‍ വളരെ നേരത്തേ ആരംഭിച്ചിരുന്നു. തിരക്കഥയുടെ അവസാനരൂപം രചിക്കുന്നതിന് മറ്റാരുടെയെങ്കിലും സഹായം ഷാജി തേടും എന്നാണ് സൂചന.

മോഹന്‍ലാ‍ലും ഷാജിയും മുന്‍പ് ഒരുമിച്ച വാനപ്രസ്ഥം എങ്ങും അംഗീകരിക്കപ്പെട്ട ഒരു സിനിമയാണ്. ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആ ചിത്രം നേടിക്കൊടുത്തു. പിറവി, സ്വം, നിശാന്ത്, എ കെ ജി, കുട്ടിസ്രാങ്ക് എന്നിവയാണ് ഷാജിയുടെ മറ്റ് സിനിമകള്‍.

ഷാജിയുടെ മമ്മൂട്ടിച്ചിത്രമായ ‘കുട്ടിസ്രാങ്ക്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഈ സിനിമ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാഥയ്ക്ക് ശേഷം എം ടി വാസുദേവന്‍‌നായരുടെ ‘വാരാണസി’ എന്ന നോവല്‍ സിനിമയാക്കാനും ഷാജി എന്‍ കരുണ്‍ ആലോചിക്കുന്നു. എം ടി തന്നെ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിലും മോഹന്‍ലാലായിരിക്കും നായകന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മോഹന്ലാല്, എം ടി, ഷാജി എന് കരുണ്, കടല്, ടി പത്മനാഭന്, ഗാഥ, ഡോണ് നരിമാന്