കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഒരു കഥ, മൂന്നു സിനിമ: പ്രതിസന്ധി രൂക്ഷം (One scenario, three films: stalemate in Malayalam film industry)
അണിയറ
Feedback Print Bookmark and Share
 
PRO
മലയാള സിനിമയില്‍ കഥയില്ലായ്മ മൂലമുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. നല്ല കഥകളും തിരക്കഥകളുമില്ലാതെ സംവിധായകരും നിര്‍മ്മാതാക്കളും വലയുകയാണ്. പുതുമയുള്ള സബ്ജക്ടുകള്‍ക്ക് ക്ഷാമമേറുമ്പോള്‍ തട്ടിക്കൂട്ടലുകള്‍ വര്‍ദ്ധിക്കുകയാണ് മലയാളത്തില്‍. ആരെങ്കിലും അല്‍പ്പം പുതുമയുള്ള കഥ കണ്ടെത്തി എന്നറിഞ്ഞാല്‍, അതേ കഥയില്‍ പലര്‍ സിനിമകള്‍ ആസൂത്രണം ചെയ്യുന്നു. ഫലമോ? ആര്‍ക്കും ഗുണമില്ലാത്ത അവസ്ഥ.

ഏറ്റവും പുതിയ വാര്‍ത്ത, ഒരേ കഥയെ അടിസ്ഥാനമാക്കി ഒരേ സമയം മൂന്നു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ്. കഥയ്ക്ക് മാത്രമല്ല, ഈ സിനിമകളുടെ പേരിനു പോലും സാമ്യമുണ്ട്. ടാക്കീസ്, മേനകാ ടാക്കീസ്, വള്ളുവനാടന്‍ ടാക്കീസ് എന്നിവയാണ് ചിത്രങ്ങള്‍. ഈ സിനിമകളുടെ കഥ ഏതാണ്ട് ഒന്നുതന്നെ!

രാജന്‍ കിരിയത്തിന്‍റെ തിരക്കഥയില്‍ മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേനകാ ടാക്കീസ്. ജയറാമും ഇന്നസെന്‍റുമാണ് പ്രധാന താരങ്ങള്‍. പാരമ്പര്യമായുള്ള ഒരു തിയേറ്റര്‍ പൊളിച്ച് ഷോപ്പിംഗ് കോം‌പ്ലക്സാക്കാന്‍ നടക്കുന്ന മകനും അതിനെ എതിര്‍ക്കുന്ന അച്ഛനും. ഇതാണ് മേനകാ ടാക്കീസിന്‍റെ കഥ.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ടാക്കീസിന്‍റെ കഥയും ഏകദേശം ഇതുതന്നെ. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമയുടെ രചന എസ് സുരേഷ്ബാബു. നവാഗതനായ നവാസ് ബാബു രചന നിര്‍വഹിച്ച് സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ‘വള്ളുവനാടന്‍ ടാക്കീസ്’ എന്ന ചിത്രത്തിനും ഇതു തന്നെയാണ് കഥ. ഈ സിനിമയുടെ താരങ്ങളെ തീരുമാനിച്ചിട്ടില്ല.

അടുത്തിടെ പുറത്തിറങ്ങിയ ‘വൈരം’ എന്ന സിനിമയ്ക്കും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ജനകന്‍ എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനും ഏകദേശം ഒരേ കഥയാണുള്ളത്. കുറച്ചുനാള്‍ മുമ്പ് ഒരേ കഥയുമായി മാടമ്പി, പരുന്ത് എന്നീ സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയത്ത് റിലീസ് ചെയ്തിരുന്നു. എന്തായാലും കഥയില്ലായ്മ എന്ന ഭൂതം സംവിധായകരെ വട്ടം ചുറ്റിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മലയാളം, എന് ആര് സഞ്ജീവ്, മോഹന്ലാല്, ജയറാം, സുന്ദര്ദാസ്