കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഹരിച്ചിത്രത്തില്‍ ധനുഷ് നായകന്‍ (Dhanush in Hari's flick)
അണിയറ
Feedback Print Bookmark and Share
 
dhanush
PRO
PRO
കോളിവുഡിലെ ആക്ഷന്‍ സിനിമകളുടെ രാജാവ് ‘സാമി’ ഫെയിം ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ധനുഷിന് ക്ഷണം. സൂര്യ നായകനാകുന്ന ‘സിങ്കം’ കഴിഞ്ഞ് ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ധനുഷിനെ വിളിച്ചിരിക്കുന്നത്. ഹരിയുടെ ഓഫര്‍ ധനുഷ് സന്തോഷപൂര്‍വം സ്വീകരിച്ചു.

ധനുഷിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പഠിക്കാതവന്‍’ നിര്‍മ്മിച്ച വിജയാ പ്രൊഡക്ഷന്‍സാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുകയാണ്. നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനമായിട്ടില്ല. ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ഹരിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

2010 ജൂലൈയില്‍ ഹരി - ധനുഷ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ഗാനരംഗങ്ങളെല്ലാം വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കാനാണ് തീരുമാനം. ധനുഷ് ഇപ്പോള്‍ കുട്ടി, ആടുകളം, മാപ്പിളൈ എന്നീ തമിഴ് ചിത്രങ്ങളുടെയും റെഡി എന്ന തെലുങ്ക് ചിത്രത്തിന്‍റെയും തിരക്കിലാണ് ഇപ്പോള്‍ ധനുഷ്.

പ്രശാന്തിനെ വച്ച് ‘തമിഴ്’ എന്ന സിനിമ ചെയ്തുകൊണ്ടാണ് ഹരി സംവിധാന രംഗത്തേക്ക് വരുന്നത്. വിക്രത്തെ നായകനാക്കി ഹരി ചെയ്ത ‘സാമി’ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായതോടെ കോളിവുഡിലെ ആക്ഷന്‍ സിനിമകളുടെ രാജാവെന്ന് ഹരിക്ക് പേര് കിട്ടി. വിക്രം തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ നായകനുമായി. ‘അയ്യ’ എന്ന ശരത്‌കുമാര്‍ ചിത്രത്തിലൂടെ നയന്‍‌താരയെ തമിഴകത്തിന് പരിചയപ്പെടുത്തിയതും ഹരിയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ധനുഷ്, കോളിവുഡ്, തമിഴ്, സിനിമ, വിക്രം, ഹരി