കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പ്രിയങ്ക ഇനി ഏഴുപേരുടെ ഭാര്യ! (Priyanka to have seven husbands!)
അണിയറ
Feedback Print Bookmark and Share
 
IFM
പ്രിയങ്ക ചോപ്ര ഏഴുപേരുടെ ഭാര്യയാകുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ‘സെവന്‍ ഹസ്ബന്‍ഡ്സ്’ എന്ന പുതിയ ചിത്രത്തിലാണ് ഏഴു പേരുടെ ഭാര്യമാരായി പ്രിയങ്ക വേഷമിടുന്നത്. ഈ ചിത്രത്തില്‍ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഭാവങ്ങളിലും പ്രിയങ്കയെ കാണാനാകും.

വിശാല്‍ ഭരദ്വാജിന്‍റെ കമീനേ എന്ന ചിത്രത്തിലും പ്രിയങ്കയായിരുന്നു നായിക. കമീനേയിലെ ഗംഭീരമായ പ്രകടനം ഭരദ്വാജിനെ പ്രിയങ്കയുടെ ആരാധകനാക്കിയിരിക്കുകയാണ്. സെവന്‍ ഹസ്ബന്‍ഡ്സിന്‍റെ ആലോചന വന്നപ്പോള്‍ തന്നെ പ്രിയങ്കയായിരിക്കും നായികയെന്ന് ഭരദ്വാജ് ഉറപ്പിച്ചു.

അശുതോഷ് ഗവാരിക്കറിന്‍റെ കോമഡിച്ചിത്രം ‘വാട്ട് ഈസ് യുവര്‍ രാശി’യില്‍ പ്രിയങ്ക 12 വേഷങ്ങളിലാണ് അഭിനയിക്കുന്നത്. ആ സിനിമയുടെ റഷസും പ്രൊമോയും കണ്ടതോടെ സെവന്‍ ഹസ്ബന്‍ഡ്സില്‍ വേറെ നായികയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിശാല്‍ ഭരദ്വാജ് തീരുമാനിക്കുകയായിരുന്നു.

പ്രിയങ്കയുടെ ഏഴു ഭര്‍ത്താക്കന്‍‌മാരെ ആരൊക്കെയാണ് അവതരിപ്പിക്കുകയെന്ന് നിശ്ചയിച്ചിട്ടില്ല. എങ്കിലും ഹിന്ദിയിലെ ഏറ്റവും മുന്‍‌നിരയിലുള്ള താരങ്ങള്‍ പ്രിയങ്കയ്ക്ക് ഭര്‍ത്താക്കന്‍‌മാരാകും എന്നറിയുന്നു. വിശാല്‍ ഭരദ്വാജ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാ ജോലിയിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രിയങ്ക ചോപ്ര, സെവന് ഹസ്ബന്ഡ്സ്, സിനിമ, വിശാല് ഭരദ്വാജ്