കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » തമിഴില്‍ മമ്മൂട്ടിക്ക് അഞ്ച് സിനിമകള്‍! (Mammootty bags five movies in Tamil!)
അണിയറ
Feedback Print Bookmark and Share
 
Mammootty
PRO
PRO
തമിഴകത്തില്‍ മറ്റേതൊരു മലയാളി താരത്തേക്കാള്‍ ജനപ്രീതിയുണ്ട് മമ്മൂട്ടിക്ക്. കെ മധു - എസ് എന്‍ സ്വാമി ടീമിന്റെ മൌനം സമ്മതം എന്ന സിനിമയിലൂടെ, 1989-ലാണ് മമ്മൂട്ടി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കെ ബാലചന്ദറിന്റെ അഴകന്‍, രജനീകാന്തിനൊപ്പം ദളപതി, ഫാസിലിന്റെ കിളിപ്പേച്ച് കേള്‍ക്കവാ, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ലിം‌ഗുസ്വാമിയുടെ ആനന്ദം തുടങ്ങി പതിനാലോളം സിനിമകള്‍ മമ്മൂട്ടി ഇതിനകം തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ അഞ്ച് സിനിമകളാണ് തമിഴില്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്.

തമിഴിലെ ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന അര്‍ജുന്‍ അഭിനയിക്കുന്ന ‘അറുവടൈ’ (മലയാളത്തിലിത് വന്ദേമാതരം) എന്ന ചിത്രമാണ് ലിസ്റ്റില്‍ ആദ്യത്തേത്. സിനിമ ഏകദേശം മുഴുവനായി ചിത്രീകരിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഈ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം അടുത്തുതന്നെ തീയേറ്ററുകളില്‍ എത്തും. അടുത്ത ചിത്രം എംടി - ഹരിഹരന്‍ ടീം ഒന്നിക്കുന്ന ‘പഴശ്ശിരാജ’ എന്ന ബ്രഹ്മാണ്ഡ സിനിമയാണ്. തമിഴ്‌നാട്ടില്‍ ഉടനീളം ഗാന്ധിജയന്തി ദിനത്തില്‍ ഈ സിനിമ റിലീസ് ചെയ്യും.

യുവസംവിധായകനായ സഞ്ജയ് റാം ഒരുക്കുന്ന ‘ലിംഗം’ എന്ന സിനിമയാണ് ലിസ്റ്റിലെ മൂന്നാമത്തെ ചിത്രം. സംവിധാനം ചെയ്തിരിക്കുന്ന രണ്ട് സിനിമകള്‍ തീയേറ്ററുകളില്‍ എത്താന്‍ പോകുന്നതിന് മുമ്പായാണ് മമ്മൂട്ടിയെ വച്ച് ‘ലിംഗം’ എന്നൊരു സിനിമ ഒരുക്കാന്‍ പോകുകയാണെന്ന് സഞ്ജയ് റാം അനൌണ്‍സ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം ഈ സിനിമയില്‍ ശരത്‌കുമാറും അഭിനയിക്കുന്നുണ്ട്. ഈ സിനിമ കൂടാതെ, യുവതാരം ഭരത് അഭിനയിക്കുന്ന സിനിമയിലേക്കും മമ്മൂട്ടി കരാറായിട്ടുണ്ട്. ‘സത്യം’ എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്ത രാജശേഖറാണ് ഈ ആക്ഷന്‍ സിനിമയൊരുക്കുന്നത്.

മമ്മൂട്ടിയുടെ ഹിറ്റായ മലയാളം സിനിമകളെല്ലാം മൊഴിമാറ്റി തമിഴകത്തില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ഏറ്റവുമവസാനം മൊഴിമാറിവന്ന സിനിമ രൌദ്രം ആയിരുന്നു. ‘നരി’ എന്ന പേരിലാണ് രൌദ്രം എത്തിയത്. മേല്‍‌പ്പറഞ്ഞ നാല് സിനിമകള്‍ കൂടാതെ, മമ്മൂട്ടിയഭിനയിച്ച ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ മലയാള ചിത്രത്തിന്റെ മൊഴിമാറ്റവും നടന്നുകൊണ്ടിരിക്കുകയാണ്. ലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ രാജമാണിക്കം എന്ന സിനിമയാണ് ‘രായമാണിക്കം’ എന്നപേരില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.

കമലാഹാസന്‍ - മോഹന്‍ലാല്‍ ടീം ഒരുമിക്കുന്ന ഡ്രീം പ്രൊജക്റ്റ് ‘ഉന്നൈപ്പോല്‍ ഒരുവന്‍’ തമിഴകമെങ്ങും ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. തൊട്ടുപിന്നാലെ, മമ്മൂട്ടിയുടെ ചിത്രങ്ങളും ഒന്നൊന്നായി തമിഴകത്തില്‍ റിലീസാകും. കമലും രജനിയും പോലുള്ള തമിഴ് താരങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സ്ഥാനം നല്‍കാന്‍ ഈ റിലീസുകള്‍ അവസരമൊരുക്കട്ടെയെന്ന് നമുക്ക് ആശിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലാല്, ഉന്നൈപ്പോല് ഒരുവന്, തമിഴ് സിനിമ, കമലാഹാസന്, രജനീകാന്ത്, ശരത് കുമാര്